കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടതെല്ലാം ചേർന്ന വിഭവം. ഞവര അരി, ഉലുവ, ജീരകം, ആശാളി അങ്ങനെ രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും വർധിപ്പിക്കാൻ വേണ്ടതെല്ലാം ഇതിലുണ്ട്. കുട്ടികൾക്കും ആസ്വദിച്ചു കഴിക്കാം. വളരെ കുറച്ചു ചേരുവകൾ മാത്രം മതി. ചേരുവകൾ ഞവര അരി -ഒരു കപ്പ് ചെറുപയർ -അര കപ്പ് ഉലുവ - രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടതെല്ലാം ചേർന്ന വിഭവം. ഞവര അരി, ഉലുവ, ജീരകം, ആശാളി അങ്ങനെ രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും വർധിപ്പിക്കാൻ വേണ്ടതെല്ലാം ഇതിലുണ്ട്. കുട്ടികൾക്കും ആസ്വദിച്ചു കഴിക്കാം. വളരെ കുറച്ചു ചേരുവകൾ മാത്രം മതി. 

ചേരുവകൾ

  • ഞവര അരി -ഒരു കപ്പ്
  • ചെറുപയർ -അര കപ്പ്
  • ഉലുവ - രണ്ട് ടേബിൾ സ്പൂൺ
  • ജീരകം- അര ടീസ്പൂൺ + രണ്ട് ടീസ്പൂൺ
  • ആശാളി - ഒരു ടേബിൾസ്പൂൺ
  • തേങ്ങ - അര കപ്പ്
  • പച്ചമുളക്- നാല്  
  • ചെറിയ ഉള്ളി - നാല്
  • കുരുമുളക് പൊടി - ഒരു ടീസ്പൂൺ + അര ടീസ്പൂൺ
  • ചുക്ക് പൊടി -ഒരു ടീസ്പൂൺ
  • അയമോദകം - ഒരു ടീസ്പൂൺ
  • നെയ്യ് - രണ്ട് ടീസ്പൂൺ
  • തേങ്ങാ പാൽ - ഒരു കപ്പ്
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
ADVERTISEMENT

പാകം ചെയ്യുന്ന വിധം

ആദ്യം ഞവര അരി, ചെറുപയർ, ഉലുവ, ജീരകം ഇതെല്ലാം കൂടി വെള്ളത്തിൽ ഇരുപത് മിനിറ്റ് കുതിർത്തു വെയ്ക്കുക .അതുപോലെ തന്നെ ആശാളിയും അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെയ്ക്കുക .അതിന് ശേഷം ഒരു കുക്കറിൽ ഇതെല്ലാം കൂടി ഇട്ട് നാല് കപ്പ് വെള്ളവും ചേർത്ത് വേവിക്കണം .ഈ സമയം കൊണ്ട് കഞ്ഞിക്കുള്ള അരപ്പ് തയാറാക്കി വെയ്ക്കാം . അതിന് തേങ്ങയും ചെറിയ ഉള്ളിയും പച്ചമുളകും അര ടീസ്‌പൂൺ ജീരകവും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും മഞ്ഞൾ പൊടിയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക .

ADVERTISEMENT

ഈ കൂട്ട് കഞ്ഞിയിലേക്ക് ചേർത്ത് കൊടുക്കാം . കഞ്ഞി കുറുകിയാണ് ഇരിക്കുന്നെതെങ്കിൽ ആവശ്യത്തിന് ചൂട് വെള്ളം ചേർത്ത് കൊടുക്കാം . അതിന് ശേഷം കഞ്ഞിയിലേക്ക് തേങ്ങാ പാൽ കൂടി ചേർത്ത് ഇളക്കുക. കഞ്ഞി അടുപ്പിൽ നിന്ന്‌ മാറ്റുന്നതിന് മുൻപ് അയമോദകവും കുരുമുളക് പൊടിയും ചുക്ക് പൊടിയും ചേർത്ത് നന്നായി ഇളക്കുക .അതിന് ശേഷം നെയ്യ് കൂടി ചേർത്ത് കൊടുക്കാം . ചൂടോടെ വിളമ്പാം.