പനീർ ചില്ലി രസികൻ രുചിയിൽ തയാറാക്കിയാൽ ചപ്പാത്തിക്കും ചോറിനും ഒപ്പം കഴിക്കാം. ചേരുവകൾ പനീർ- 350 ഗ്രാം മൈദ- 1 കപ്പ് കോൺഫ്ലോർ- 3/4 കപ്പ് കുരുമുളക് പൊടി- 2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ ഓയിൽ - 200 മില്ലിലിറ്റർ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്- 1 ടേബിൾസ്പൂൺ പച്ചമുളക് അരിഞ്ഞത് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനീർ ചില്ലി രസികൻ രുചിയിൽ തയാറാക്കിയാൽ ചപ്പാത്തിക്കും ചോറിനും ഒപ്പം കഴിക്കാം.

ചേരുവകൾ

  • പനീർ- 350 ഗ്രാം
  • മൈദ- 1 കപ്പ്
  • കോൺഫ്ലോർ- 3/4 കപ്പ്
  • കുരുമുളക് പൊടി- 2 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
  • ഓയിൽ - 200 മില്ലിലിറ്റർ
  • ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത്- 1 ടേബിൾസ്പൂൺ
  • പച്ചമുളക് അരിഞ്ഞത് - 1 ടേബിൾസ്പൂൺ
  • ചൂട് വെള്ളം - 250 മില്ലിലിറ്റർ
  • സോയാ സോസ് - 1 ടേബിൾസ്പൂൺ
  • ലൈറ്റ് സോയാ സോസ് - 1 ടീസ്പൂൺ
  • വിനാഗിരി - 1 ടേബിൾസ്പൂൺ
  • ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ 2 ടേബിൾ സ്പൂൺ വെള്ളത്തിൽ കലക്കിയത് 
  • സവാള -1 എണ്ണം
  • കാപ്സിക്കം- 1 എണ്ണം
  • പഞ്ചസാര - 1 ടീസ്പൂൺ
  • ഉപ്പും വെള്ളവും – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ പനീറും മൈദയും കോൺഫ്ലോറും 1 ടീസ്പൂൺ കുരുമുളക് പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് 20 മിനിറ്റ് വയ്ക്കുക.

ADVERTISEMENT

ഒരു പാൻ ചൂടാകുമ്പോൾ ആവശ്യത്തിന് ഓയിലിൽ ഈ മിക്സ് വറുത്തെടുത്ത് മാറ്റിവയ്ക്കുക. വീണ്ടും പാൻ ചൂടാകുമ്പോൾ 2 ടേബിൾസ്പൂൺ ഓയിലിൽ ഇഞ്ചി വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞത് ചേർക്കുക. ശേഷം പച്ചമുളക് അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ശേഷം ചൂടാക്കിയ വെള്ളം ചേർത്ത് കൊടുക്കുക. നന്നായി ഇളക്കുക. പീന്നീട് സോയാ സോസുകളും വിനാഗിരിയും ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വറുത്ത പനീർ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി ഇളക്കുക. സവാളയും കാപ്സിക്കവും അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് 5 മിനിറ്റ് പാൻ അടച്ച് വെച്ച് വേവിക്കുക. ശേഷം പഞ്ചസാരയും  ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്താൽ ചില്ലി പനീർ റെഡി.