ഓണത്തിനുള്ള വലിയ പപ്പടം വീട്ടിലുണ്ടാക്കി നോക്കിയാലോ.. അതും പരമ്പരാഗത രീതിയിൽ. ചേരുവകൾ ഉഴുന്ന് പൊടി – 250 ഗ്രാം പപ്പട കാരം – 7 ഗ്രാം സേലം മാവ് –മുക്കാൽ കപ്പ് അരിപ്പൊടി (പത്തിരി പൊടി ) മുക്കാൽ കപ്പ് · ഉപ്പ് – ആവശ്യത്തിന് നല്ലെണ്ണ – 3 ടീസ്പൂൺ വെള്ളം – ഒരു കപ്പ് തയാറാക്കുന്ന വിധം ഒരു ബൗളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണത്തിനുള്ള വലിയ പപ്പടം വീട്ടിലുണ്ടാക്കി നോക്കിയാലോ.. അതും പരമ്പരാഗത രീതിയിൽ.

ചേരുവകൾ 

  • ഉഴുന്ന് പൊടി  – 250 ഗ്രാം
  • പപ്പട കാരം – 7 ഗ്രാം 
  • സേലം മാവ്  –മുക്കാൽ കപ്പ് 
  • അരിപ്പൊടി (പത്തിരി പൊടി ) മുക്കാൽ കപ്പ് 
  • · ഉപ്പ് – ആവശ്യത്തിന് 
  • നല്ലെണ്ണ – 3  ടീസ്പൂൺ 
  • വെള്ളം – ഒരു കപ്പ് 
ADVERTISEMENT

തയാറാക്കുന്ന വിധം 

ADVERTISEMENT

ഒരു ബൗളിൽ വെള്ളം എടുക്കുക. വെള്ളത്തിലേക്ക് ഉപ്പും പപ്പട കാരവും ചേർത്ത് യോജിപ്പിച്ച് വയ്ക്കുക. മാവ് കുഴയ്ക്കാനുള്ള ഉള്ള പാത്രം എടുത്ത് എണ്ണ പുരട്ടി വയ്ക്കണം. പാത്രത്തിൽ ഉഴുന്ന് പൊടി ചേർത്ത് കൊടുത്ത് വെള്ളം കുറേശ്ശേ ചേർത്ത് കുഴച്ച് എടുക്കുക. ഒരു വിധം കുഴച്ച വരുമ്പോൾ അൽപ്പം എണ്ണ കൂടി കൈയിൽ പുരട്ടിയ ശേഷം കുഴച്ചു കൊടുക്കുക. പപ്പടത്തിന്റെ മാവ് നല്ല സോഫ്റ്റാക്കി എടുക്കണം. കൗണ്ടർ ടോപ്പിൽ ഇട്ട് നന്നായി കുഴയ്ക്കണം കൗണ്ടർ ടോപ്പിൽ അൽപ്പം എണ്ണ തേച്ചു കൊടുക്കാൻ മറക്കരുത് . മാവ് സോഫ്റ്റ് ആയാൽ  കൈ കൊണ്ട് തന്നെ മാവ് വലിച്ചു നീട്ടി എടുക്കണം. മാവിനെ മൂന്ന് കഷണങ്ങളാക്കി മുറിച്ച ശേഷം വീണ്ടും ഓരോ കഷണവും എടുത്ത് റോൾ ആക്കി വലിച്ചു നീട്ടി എടുക്കണം. ഇനി മാവിനെ ചെറിയ കഷ്ണങ്ങൾ ആക്കി മുറിച്ചെടുക്കണം. 

മുറിച്ചെടുത്ത കഷണങ്ങളിൽ അൽപ്പം എണ്ണ പുരട്ടി കൊടുക്കണം. ഇനി അൽപം സേലം മാവ് കഷണങ്ങളിൽ വിതറി കൊടുക്കണം. ഓരോ കഷണങ്ങൾ ആയി എടുത്ത് ചെറിയ വട്ടത്തിൽ പരത്തി എടുക്കണം. ഒരു പാത്രത്തിൽ സേലം മാവും അരിപ്പൊടിയും മിക്സ് ചെയ്ത് എടുക്കണം. ഇതിലേക്ക് ചെറുതായി പരത്തിയ പപ്പടം ഓരോന്നും ഇട്ട് തിരിച്ചും മറിച്ചും ഇട്ട് പൊടി പുരട്ടി എടുക്കണം. പൊടി പുരട്ടിയ ചെറിയ പപ്പടങ്ങൾ അടുക്കി വച്ച് കൈ കൊണ്ട് നന്നായി പ്രസ് ചെയ്ത് എടുക്കണം. രണ്ട് കൈവെച്ച് പരത്തി വട്ടം വെപ്പിച്ചു എടുക്കണം. പരത്തിയെടുത്ത പപ്പടം ഉണക്കി എടുക്കാൻ ഒരു ചാക്ക് വിരിച്ചു അതിനു മുകളിൽ പപ്പടം നിരത്തി ഇടണം. നല്ല വെയിലിൽ അഞ്ച് മിനിറ്റ് മതി പപ്പടം ഉണങ്ങാൻ. ഉണങ്ങിയ പപ്പടം എടുത്ത് ഒന്ന് തട്ടികൊടുക്കണം അതിലെ പൊടി പോകാനാണ്  ഇങ്ങനെ ചെയ്യുന്നത് .ഇനി നമുക്ക് പപ്പടം വറുത്തു എടുക്കാം .അങ്ങിനെ നമ്മുടെ ഓണം സ്പെഷ്യൽ പപ്പടം തയാർ.