നമ്മൾ സാധാരണ പായസം ഉണ്ടാക്കാറ് പരിപ്പ് വച്ചിട്ടാണല്ലോ. എന്നാൽ നമുക്ക് ചെറുപയർ മുഴുവനും എടുത്ത് പായസം ഉണ്ടാക്കിയാലോ !!! തേങ്ങാ പാലില്ലാതെ പശുവിൻ പാലുകൊണ്ട് ഈ പായസം ഉണ്ടാക്കിയാൽ അസാധ്യ രുചിയാണ്. ചേരുവകൾ ചെറുപയർ - 1 കപ്പ് ശർക്കര – ½ കിലോഗ്രാം പാൽ - 2 ½ കപ്പ് (ഇളം ചൂട്) അരിപ്പൊടി – 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമ്മൾ സാധാരണ പായസം ഉണ്ടാക്കാറ് പരിപ്പ് വച്ചിട്ടാണല്ലോ. എന്നാൽ നമുക്ക് ചെറുപയർ മുഴുവനും എടുത്ത് പായസം ഉണ്ടാക്കിയാലോ !!! തേങ്ങാ പാലില്ലാതെ പശുവിൻ പാലുകൊണ്ട് ഈ പായസം ഉണ്ടാക്കിയാൽ അസാധ്യ രുചിയാണ്.

ചേരുവകൾ

  • ചെറുപയർ - 1 കപ്പ്
  • ശർക്കര – ½ കിലോഗ്രാം
  • പാൽ  - 2 ½ കപ്പ് (ഇളം ചൂട്)
  • അരിപ്പൊടി – 1 ടേബിൾസ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • ഏലയ്ക്ക പൊടി – ½ ടീസ്പൂൺ 
  • നെയ്യ് – 1 ½ ടേബിൾസ്പൂൺ
  • അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
  • തേങ്ങാക്കൊത്ത്, ഉണക്ക മുന്തിരി – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ഒരു കപ്പ് ചെറുപയർ കുക്കറിൽ ഇട്ട് അതിലേക്ക് 3 കപ്പ് വെള്ളം ചേർത്തു വേവിച്ചെടുക്കാം (ചെറുപയർ കുതിരാൻ വയ്ക്കേണ്ട ആവശ്യമില്ല ) . പരിപ്പ് വേവുന്ന സമയം കൊണ്ട് ശർക്കര ഉരുക്കിയെടുക്കാം. എന്നിട്ട് വേവിച്ചെടുത്ത ചെറുപയറിലേക്ക് ഉരുക്കിയെടുത്ത ശർക്കരയും ചേർത്തു നന്നായി മിക്സ് ചെയ്തത് ഇളക്കി കൊണ്ടിരിക്കുക. ഇനി ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ അരിപ്പൊടിയും കുറച്ച് പാലും ചേർത്തു നന്നായി മിക്സ് ചെയ്യുക എന്നിട്ട് ചെറുപയറും ശർക്കരയും മിക്സ് ചെയ്തതിലേക്ക് ഒഴിച്ചു നന്നായി കുറുകുന്നത് വരെ ഇളക്കി കൊടുക്കുക. ഈ ഇളക്കുന്ന സമയത്തു ഒരു നുള്ള് ഉപ്പും അര ടീസ്പൂൺ ഏലയ്ക്ക പൊടിയും ചേർക്കുക. ഇത് തിക്ക് ആയി വരുമ്പോൾ ബാക്കി ഉള്ള പാലും ചേർത്തു നന്നായി മിക്സ് ആക്കുക. ചെറുതായി തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്യാം. 

ADVERTISEMENT

ഇനി ഒരു പാൻ എടുത്ത് അതിലേക്ക് നെയ്യ് ഒഴിച്ചു, ചൂടാകുമ്പോൾ തേങ്ങാകൊത്തും അണ്ടിപരിപ്പും ഉണക്കമുന്തിരിയും ഇട്ട് മൂപ്പിച്ചു പായസത്തിലേക്ക് ചേർത്തു കൊടുക്കാം