രുചികരമായ ചെമ്പല്ലി പൊള്ളിച്ചത്. ചൂട് ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ ഇത് മാത്രം മതി. ചേരുവകൾ 1. മീൻ - 2 മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ കുരുമുളക് പൊടി - 1/2 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് നാരങ്ങ നീര് - ഒരു ടീസ്പൂൺ 2. ചുവന്നുള്ളി-ഒരു കപ്പ് പച്ചമുളക് -2 വെളുത്തുള്ളി -10 അല്ലി ഇഞ്ചി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചികരമായ ചെമ്പല്ലി പൊള്ളിച്ചത്. ചൂട് ചോറിനും ചപ്പാത്തിക്കുമൊപ്പം കഴിക്കാൻ ഇത് മാത്രം മതി.

ചേരുവകൾ 

ADVERTISEMENT

1. മീൻ - 2
മഞ്ഞൾപ്പൊടി  -1/2 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ നീര് - ഒരു ടീസ്പൂൺ

2. ചുവന്നുള്ളി-ഒരു കപ്പ് 
   പച്ചമുളക് -2
   വെളുത്തുള്ളി  -10 അല്ലി
   ഇഞ്ചി  - 1 കഷ്ണം 

3.കറിവേപ്പില 

4.മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
   മുളകുപൊടി - ഒന്നരടീസ്പൂൺ
   ഉലുവാപ്പൊടി  - കാൽ ടീസ്പൂൺ

ADVERTISEMENT

5.തക്കാളി - 1
6.തേങ്ങാപ്പാൽ - അര കപ്പ്
7. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

1. മീൻ നന്നായി കഴുകി വൃത്തിയാക്കി വരഞ്ഞ് മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും ഉപ്പും നാരങ്ങാനീരും ചേർത്ത് പുരട്ടി അര മണിക്കൂർ വയ്ക്കുക.

2. ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും മിക്സിയിൽ ചതച്ചെടുക്കണം

ADVERTISEMENT

3. ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി മീൻ രണ്ടുവശവും ഓരോ മിനിറ്റ് വീതം പൊരിച്ചെടുക്കുക.

4.  ഇതേ എണ്ണയിലേക്ക് ചതച്ചെടുത്ത ഉള്ളി കൂട്ട് ഇട്ട് നന്നായി വഴറ്റുക. എണ്ണ തെളിയുമ്പോൾ ഇതിലേക്ക്, മഞ്ഞൾപ്പൊടി, ഉലുവാപ്പൊടി, മുളകുപൊടി ഇവ ചേർത്ത് മൂപ്പിക്കുക. പച്ചമണം മാറുമ്പോൾ  തക്കാളി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റാം.

5. ഇതിലേക്ക് അരക്കപ്പ് കട്ടി തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വറ്റിച്ചെടുക്കണം.

6.  ഒരു വാഴയില വാട്ടിയെടുക്കുക,  അതിലേക്ക് മസാല പകുതി വച്ചുകൊടുക്കുക, മുകളിലായി മീൻ വച്ച് വീണ്ടും ബാക്കിയുള്ള മസാലകൊണ്ടു മീൻ മുഴുവനായും മൂടി വയ്ക്കുക 

7. ഇല നന്നായി കെട്ടി ഒരു ഇരുമ്പ് ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ച് തിരിച്ചും മറിച്ചും  ഇട്ട് 15 മിനിറ്റ് ചെറുതീയിൽ പൊള്ളിച്ചെടുക്കുക. 

8. ചൂടോടെ ചോറിന്റെയോ, പൊറോട്ടയുടെയോ, ചപ്പാത്തിയുടെയോ കൂടെ കഴിക്കാം.