പപ്പടം കൊണ്ട് പുതിയ രുചിയിൽ ഒരു തോരൻ, ഒരുതവണ ഉണ്ടാക്കിയാൽ പിന്നെയും തയാറാക്കാൻ പോകുന്ന രുചികരമായ പപ്പടം തോരൻ. ചോറ് കഴിക്കാൻ വേറെ കറിയൊന്നും വേണ്ട. ചേരുവകൾ 1. പപ്പടം - 10 എണ്ണം 2. സവാള/ചെറിയ ഉള്ളി - 1കപ്പ് 3. പച്ചമുളക് - 2 4. മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 5. മുളകുപൊടി - അര ടീസ്പൂൺ 6. ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പപ്പടം കൊണ്ട് പുതിയ രുചിയിൽ ഒരു തോരൻ, ഒരുതവണ ഉണ്ടാക്കിയാൽ പിന്നെയും തയാറാക്കാൻ പോകുന്ന രുചികരമായ പപ്പടം തോരൻ. ചോറ് കഴിക്കാൻ വേറെ കറിയൊന്നും വേണ്ട.

ചേരുവകൾ

ADVERTISEMENT

1. പപ്പടം - 10 എണ്ണം
2. സവാള/ചെറിയ ഉള്ളി - 1കപ്പ്
3. പച്ചമുളക് - 2
4. മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
5. മുളകുപൊടി - അര ടീസ്പൂൺ
6. ഉപ്പ് - ആവശ്യത്തിന്
7. വെളിച്ചെണ്ണ - ഒരു ടേബിൾസ്പൂൺ
8. കടുക് – ഒരു ടീസ്പൂൺ
9. ഉഴുന്ന്പരിപ്പ് – ഒരു ടീസ്പൂൺ
10. ഉണക്കമുളക് – രണ്ടെണ്ണം
11. കറിവേപ്പില

തയാറാക്കുന്ന വിധം

  • പപ്പടം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് എണ്ണയിൽ നന്നായി വറത്ത് കോരുക.
  • ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ  വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. ഇതിലേക്ക് ഉഴുന്ന്പരിപ്പ് ചേർത്ത്  ഇളം ബ്രൗൺ നിറമാകുമ്പോൾ കറിവേപ്പിലയും ഉണക്കമുളകും ചേർത്ത് മൂപ്പിക്കുക.
  • ചെറുതായി അരിഞ്ഞ സവാള അല്ലെങ്കിൽ ചെറിയ ഉള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ  തേങ്ങയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം.
  • എല്ലാം കൂടി നന്നായി യോജിച്ചു വരുമ്പോൾ  വറുത്ത് വച്ചിരിക്കുന്ന പപ്പടം ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം. രുചികരമായ പപ്പട തോരൻ തയാർ.