പ്രമേഹരോഗികൾക്കും കൊളസ്ട്രോൾ ഉള്ളവർക്കും കഴിക്കാൻ പറ്റിയ ഓട്സ് ഇടിയപ്പം ചേരുവകൾ ഓട്ട്സ് - 2 കപ്പ് അരിപ്പൊടി -4 മുതൽ 6 ടേബിൾസ്പൂൺ വരെ ചേർക്കാം വെള്ളം - അരക്കപ്പും 3 ടേബിൾസ്പൂണും (ഇളം ചൂട് വെള്ളം ) ഉപ്പ് -1/2 ടീസ്പൂണും 2 നുള്ളും നല്ലെണ്ണ - 2 ടേബിൾസ്പൂൺ ചിരകിയ തേങ്ങാ - 3 ടേബിൾസ്പൂൺ തയാറാക്കേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹരോഗികൾക്കും കൊളസ്ട്രോൾ  ഉള്ളവർക്കും കഴിക്കാൻ പറ്റിയ ഓട്സ് ഇടിയപ്പം 

ചേരുവകൾ

  • ഓട്ട്സ് - 2 കപ്പ് 
  • അരിപ്പൊടി -4 മുതൽ 6 ടേബിൾസ്പൂൺ വരെ ചേർക്കാം 
  • വെള്ളം - അരക്കപ്പും 3 ടേബിൾസ്പൂണും (ഇളം ചൂട് വെള്ളം )
  • ഉപ്പ് -1/2 ടീസ്പൂണും 2 നുള്ളും 
  • നല്ലെണ്ണ - 2 ടേബിൾസ്പൂൺ 
  • ചിരകിയ തേങ്ങാ - 3 ടേബിൾസ്പൂൺ 
ADVERTISEMENT

തയാറാക്കേണ്ട വിധം 

  • ഓട്സ് നന്നായി പൊടിച്ചെടുക്കുക, തരികൾ ഇല്ലാ എന്നുറപ്പു വരുത്തണം. 
  • 4 തൊട്ടു 6 ടേബിൾസ്പൂൺ വരെ അരിപ്പൊടി ചേർത്ത് കൊടുക്കണം. 
  • ആവശ്യത്തിന് ഉപ്പും നല്ലെണ്ണയും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് ഓട്സ് കുഴച്ചെടുക്കണം. 
  • കുഴച്ചെടുക്കുമ്പോൾ തിളച്ച വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കരുത്. ഇളം ചൂടുവെള്ളം ഉപയോഗിച്ച് വേണം കുഴയ്ക്കാൻ. വെള്ളം ഒരുമിച്ചൊഴിച്ചാൽ മാവ് ഒട്ടിപ്പിടിച്ചു കുഴഞ്ഞുപോകും 
  • ആദ്യം മാവ് കുഴയ്ക്കുമ്പോൾ കൈയിൽ ഒട്ടിപ്പിടിയ്ക്കുന്നതായി തോന്നുമെങ്കിലും പിന്നെ നല്ല സോഫ്റ്റ് മാവായിട്ട് കിട്ടും. 
  • കുഴച്ചമാവ് 2 മിനിറ്റു അടച്ചു മാറ്റിവയ്ക്കുക.
  • ഒരുപാട് നേരം വെച്ചാൽ ഓട്ട്സ്‌ വെള്ളം വലിച്ചെടുത്ത് മാവ് കട്ടിയാകും.
  • ശേഷം ആവികയറ്റാനുള്ള വെള്ളം ചൂടാക്കുക. 
  • ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ പുരട്ടി ഇടിയപ്പനാഴിയിൽ കുറേശ്ശേ മാവിട്ടു ഇടിയപ്പം പോലെ ചുറ്റിച്ച് എടുക്കുക. 
  • ആവശ്യം ഉണ്ടേൽ തേങ്ങ ചിരകിയത് കൂടെ മുകളിൽ വിതറി ഇട്ടു കൊടുക്കുക. 
  • 7 മിനിറ്റ് നല്ല ആവിയിൽ വേവിച്ചെടുക്കുക.