നാടൻ ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇത് കൂടി ചേർത്തോളൂ. ആവശ്യമായ സാധനങ്ങൾ കോഴിക്കാൽ -2 എണ്ണം വലുത് ഉപ്പ് -1 ടീസ്പൂൺ മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ മസാല വെളുത്തുള്ളി - 8 അല്ലി ഇഞ്ചി - ചെറിയ കഷ്ണം (ഇഞ്ചി കുറച്ച് മതി, വെളുത്തുള്ളി കൂടി നിൽക്കണം) പെരുംജീരകം - ഒന്നര ടീസ്പൂൺ കുരുമുളക് - ഒന്നര ടീസ്പൂൺ ഏലയ്ക്ക -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഇത് കൂടി ചേർത്തോളൂ.

ആവശ്യമായ സാധനങ്ങൾ 

  • കോഴിക്കാൽ -2 എണ്ണം  വലുത് 
  • ഉപ്പ് -1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ 
ADVERTISEMENT

മസാല 

  • വെളുത്തുള്ളി - 8 അല്ലി 
  • ഇഞ്ചി - ചെറിയ കഷ്ണം (ഇഞ്ചി  കുറച്ച് മതി, വെളുത്തുള്ളി കൂടി നിൽക്കണം)
  • പെരുംജീരകം - ഒന്നര ടീസ്പൂൺ 
  • കുരുമുളക് - ഒന്നര ടീസ്പൂൺ 
  • ഏലയ്ക്ക - 3
  • ഉപ്പ്‌ - 1 ടീസ്പൂൺ 
  • ചെറിയുള്ളി / ചെറിയ കഷ്ണം സവാള 
  • കറിവേപ്പില -ഒരു തണ്ട് 

പൊടികൾ 

  • മുളകുപൊടി -ഒന്നര ടീസ്പൂൺ 
  • ചിക്കൻ മസാല -രണ്ടര ടീസ്പൂൺ 
  • കുരുമുളകുപൊടി -കാൽ ടീസ്പൂൺ 
  • പെരുംജീരകപ്പൊടി -ഒരു ടീസ്പൂൺ 
  • അരിപ്പൊടി -ഒരു ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം 

ADVERTISEMENT

ഉപ്പും മഞ്ഞൾപ്പൊടിയും ചിക്കനിൽ നന്നായി  തേച്ച് പിടിപ്പിച്ചിട്ട് ചിക്കൻ കുക്കറിൽ മീഡിയം തീയിൽ 2 വിസിൽ വരുന്നത് വരെ വേവിക്കുക.

കുക്കറിന്റെ പ്രഷർ പോയിട്ട് അടപ്പ് തുറന്ന് ചിക്കൻ തണുക്കാനായി വയ്ക്കുക. 

മസാലയ്ക്കുള്ള സാധനങ്ങൾ എല്ലാം രണ്ടു ടേബിൾസ്പൂൺ വെള്ളം ചേർത്ത് പേസ്റ്റ് പോലെ അരച്ചെടുക്കുക. 

ശേഷം അരച്ചുവെച്ച മസാലയും പൊടികളും കുറച്ചു വെളിച്ചെണ്ണയും കൂടി ചേർത്ത് കുഴച്ച് ചിക്കനിൽ നന്നായി തേച്ച് പിടിപ്പിയ്ക്കുക. 

ADVERTISEMENT

മിനിമം അര മണിക്കൂർ എങ്കിലും ഫ്രിജിൽ വയ്ക്കുക. 

ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും പെരുംജീരകവും ചേർത്ത് മൂപ്പിക്കുക.

ചിക്കൻ ചേർത്ത് മീഡിയം തീയിൽ മൂന്ന് മിനിറ്റ് അടച്ച് വച്ചു വേവിയ്ക്കുക. 

മറുവശവും മൂന്നുമിനിറ്റ് വേവിച്ച് മൊരിഞ്ഞുവരുമ്പോൾ തീ കൂട്ടി ചിക്കൻ കോരി എടുക്കുക. 

തീ കൂട്ടുന്നത് ചിക്കൻ എണ്ണ കുടിയ്ക്കാതിരിക്കാനാണ്. 

ചിക്കൻ വേവിയ്ക്കാതെയും ചെയ്തെടുക്കാം, ടേസ്റ്റ് കൂടും 

കുട്ടികൾക്ക് കൊടുക്കാൻ ചിക്കൻ വേവിച്ചിട്ടു ഫ്രൈ ചെയ്യുന്നതാണ് നല്ലത്. സവാളയും നാരങ്ങാനീരും കൊണ്ട് ചിക്കൻ അലങ്കരിയ്ക്കാം. സവാള മുകളിൽ ഇട്ട്  10 മിനിറ്റ് ചിക്കൻ മൂടി വച്ച ശേഷം കഴിക്കാം.