കുട്ടി ദോശകൾ ഇങ്ങനെ തയാറാക്കിയാൽ വെളുത്തുള്ളി ചമ്മന്തി കൂട്ടി എത്രയെണ്ണം വേണമെങ്കിലും കഴിക്കാം. ഇഡലി റൈസ് – 3 കപ്പ് ഉഴുന്ന് – 1 കപ്പ് തയാറാക്കുന്ന വിധം ഇവ രണ്ടും എട്ടുമണിക്കൂർ വെള്ളത്തിൽ കുതിർത്തതിന് ശേഷം മയത്തിൽ അരച്ചെടുക്കുക. ആറുമുതൽ എട്ടു മണിക്കൂർ പുളിക്കാൻ വയ്ക്കുക. ആവശ്യത്തിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടി ദോശകൾ ഇങ്ങനെ തയാറാക്കിയാൽ വെളുത്തുള്ളി ചമ്മന്തി കൂട്ടി എത്രയെണ്ണം വേണമെങ്കിലും  കഴിക്കാം.

  • ഇഡലി റൈസ് – 3 കപ്പ്
  • ഉഴുന്ന് – 1  കപ്പ്

തയാറാക്കുന്ന വിധം

ADVERTISEMENT

ഇവ രണ്ടും എട്ടുമണിക്കൂർ വെള്ളത്തിൽ കുതിർത്തതിന് ശേഷം മയത്തിൽ അരച്ചെടുക്കുക.  ആറുമുതൽ എട്ടു മണിക്കൂർ പുളിക്കാൻ വയ്ക്കുക. ആവശ്യത്തിനുള്ള മാവെടുത്ത് അൽപം വെള്ളം ചേർത്ത് അത് ദോശയെക്കാൾ കട്ടിയിൽ യോജിപ്പിച്ച് വയ്ക്കുക. തട്ട് ചൂടാകുമ്പോൾ ഓരോ തവി മാവ് ഒഴിക്കുക. സാധാരണ ദോശ പോലെപരത്തരുത്.  തിരിച്ചു ഇടുന്നതിനു മുൻപായി ഒരു ടീസ്പൂൺ എണ്ണ കൂടി ഒഴിക്കുക. രണ്ട് വശവും മൊരിഞ്ഞു കഴിയുമ്പോൾ അടുപ്പിൽ നിന്ന് എടുത്ത് മാറ്റാം. തട്ടിൽകുട്ടി ദോശ തയാർ.

ഇതിനോടൊപ്പം ഏറ്റവും നല്ലത് ഗാർലിക് ചട്നിയാണ്

ADVERTISEMENT

∙ഉള്ളിയും വെളുത്തുള്ളിയും ഉണക്കമുളകും വെളിച്ചെണ്ണയിൽ വഴറ്റി പുളിയും ഉപ്പും ചേർത്ത് മികിസിയിൽ അരച്ച് എടുക്കാം. ഇതിന് എരിവ് അൽപം കൂടും.

∙ഒരു കപ്പ് ചിരവിയ തേങ്ങ, രണ്ട് പച്ചമുളക്, മൂന്നു വെളുത്തുള്ളി അല്ലി, ഒരു തണ്ട് മല്ലിയിലയും ചേർത്ത് അരച്ചെടുക്കുക.  വറുത്ത് ഇടാതെ തന്നെ സ്വാദിഷ്ടമായ ഈ ചട്നി തട്ടിൽ കുട്ടി ദോശ യോടൊപ്പം കഴിക്കാം.