ചിക്കൻ കറി ഇങ്ങനെ തയാറാക്കി നോക്കൂ. വളരെ പെട്ടെന്ന് ഉണ്ടാക്കാം, കുട്ടികൾക്കും ഇഷ്ടപ്പെടുന്ന ചിക്കൻ കുറുമയാണിത്. ചേരുവകൾ കശുവണ്ടി – 10 എണ്ണം (1/4 കപ്പ് ചെറുചൂടുവെള്ളത്തിൽ കുതിർത്തത്) കറുവപ്പട്ട – 2 ഇഞ്ച് നേർത്തത് കുരുമുളക് – 1/2 ടീസ്പൂൺ ഗ്രാമ്പൂ – 4-5 ഏലയ്ക്കായ – 3-4 മല്ലി – 2 ടേബിൾ സ്പൂൺ ജീരകം –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിക്കൻ കറി ഇങ്ങനെ തയാറാക്കി നോക്കൂ. വളരെ പെട്ടെന്ന് ഉണ്ടാക്കാം, കുട്ടികൾക്കും ഇഷ്ടപ്പെടുന്ന ചിക്കൻ കുറുമയാണിത്.

ചേരുവകൾ

  • കശുവണ്ടി – 10  എണ്ണം (1/4 കപ്പ് ചെറുചൂടുവെള്ളത്തിൽ കുതിർത്തത്)
  • കറുവപ്പട്ട – 2 ഇഞ്ച് നേർത്തത്
  • കുരുമുളക് – 1/2 ടീസ്പൂൺ
  • ഗ്രാമ്പൂ – 4-5 
  • ഏലയ്ക്കായ – 3-4 
  • മല്ലി – 2 ടേബിൾ സ്പൂൺ 
  • ജീരകം – 1/4 ടീസ്പൂൺ 
  • പെരുഞ്ചീരകം – 1 ടേബിൾ സ്പൂൺ 
  • സവാള – 1 
  • ഇഞ്ചി – 2 ഇഞ്ച് നീളത്തിൽ 
  • വെളുത്തുള്ളി അല്ലി – 4-5 
  • തേങ്ങ ചിരകിയത് – 3 ടേബിൾസ്പൂൺ
ADVERTISEMENT

  • 1 കിലോഗ്രാം ചിക്കൻ (ഇടത്തരം കറി കഷ്ണങ്ങളാക്കിയത്)
  • 1 സവാള
  • 4-6 പച്ചമുളക് (എരിവിന് അനുസരിച്ച് മുളക് ചേർക്കുക)
  • 1 /2 ടീസ്പൂൺ മഞ്ഞൾപ്പൊടി
  • ഉപ്പ്
  • 1 മുതൽ 1.5 കപ്പ് ചെറുചൂടുവെള്ളം 

തയാറാക്കുന്ന വിധം

  • 10 -12 കശുവണ്ടി പരിപ്പ് കാൽ കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക
  • ഒരു പാൻ അടുപ്പിൽ വച്ച് കറുവപ്പട്ട, കുരുമുളക്, ഗ്രാമ്പു, ഏലയ്ക്ക, മല്ലി, ജീരകം, പെരുംജീരകം എന്നിവ ചെറു തീയിൽ ചൂടാക്കുക. നല്ലപോലെ മണം വന്നു തുടങ്ങുമ്പോൾ ഒരു മിക്സിയുടെ ജാറിലിട്ട് പൊടിച്ച് എടുക്കാം.
  • അതേ പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാളയും ഇഞ്ചിയും വെളുത്തുള്ളിയും സ്വർണ നിറം ആകുന്നത് വരെ വഴറ്റുക
  • ചൂടാറിയ ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക. അതിന്റെ കൂടെ തേങ്ങാ ചിരകിയതും കുതിർത്ത കശുവണ്ടിയും ആവശ്യത്തിന് വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക. 
  • ഒരു വലിയ പാത്രത്തിൽ 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്കു കനം കുറച്ചു അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളകും ചേർത്ത് നന്നായി വഴറ്റുക.
  • അതിലേക്കു മുറിച്ചു വൃത്തിയായി വച്ചിരിക്കുന്ന ചിക്കൻ, മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് ഇളകിയ ശേഷം 10 മിനിറ്റ് അടച്ചു വച്ച് വേവിക്കുക.
  • പാത്രത്തിന്റെ മൂടി തുറന്നു തയാറാക്കി വച്ചിരിക്കുന്ന അരപ്പും ആവശ്യത്തിന് വെള്ളവും ചേർക്കാം.
  • പാത്രം മൂടി വച്ചു ചിക്കൻ നന്നായി വേവിച്ചെടുക്കുക. ഏകദേശം 30 മിനിറ്റ് മതിയാകും
  • കറിവേപ്പില മുകളിൽ ഇട്ട് കുറച്ചു നേരം അടച്ചു വക്കം.
  • ഇത് ചോറിനും ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം വിളമ്പാം.