രുചികരമായ മസാലദോശ നുറുക്കു ഗോതമ്പുകൊണ്ടും തയാറാക്കാം. രുചിയും സ്വാദും കൂടും. ചേരുവകൾ : 1.നുറുക്ക് ഗോതമ്പ് - 1 1/2 കപ്പ്‌ 2.ഉഴുന്ന് - 1/2 കപ്പ്‌ 3.ഉലുവ - 1/4 ടീസ്പൂൺ 4.അവൽ കുതർത്തിയത് - 3/4 കപ്പ്‌ ( 1/2 മണിക്കൂർ വെള്ളത്തിൽ ഇട്ടത് ) അല്ലെങ്കിൽ മട്ട അരി - 3/4 കപ്പ്‌ (4 മണിക്കൂർ വെള്ളത്തിൽ കുതർത്തിയത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചികരമായ മസാലദോശ നുറുക്കു ഗോതമ്പുകൊണ്ടും തയാറാക്കാം. രുചിയും സ്വാദും കൂടും.

ചേരുവകൾ :

ADVERTISEMENT

1.നുറുക്ക് ഗോതമ്പ് - 1 1/2 കപ്പ്‌
2.ഉഴുന്ന് - 1/2 കപ്പ്‌
3.ഉലുവ - 1/4 ടീസ്പൂൺ
4.അവൽ കുതർത്തിയത് - 3/4 കപ്പ്‌ ( 1/2 മണിക്കൂർ വെള്ളത്തിൽ ഇട്ടത് )
അല്ലെങ്കിൽ
മട്ട അരി - 3/4 കപ്പ്‌ (4 മണിക്കൂർ വെള്ളത്തിൽ കുതർത്തിയത് )

1 മുതൽ 3 വരെ ഉള്ള ചേരുവകൾ 4 മണിക്കൂർ വെള്ളത്തിൽ കുതർത്തി വയ്ക്കുക. അതിനു ശേഷം നന്നായി കഴുകി അവൽ ചേർത്ത നല്ല മിനുസമായ് ദോശ മാവിന്റെ പാകത്തിൽ അരച്ചെടുക്കുക. നന്നായി ഇളക്കിയ ശേഷം 8 മണിക്കൂർ എങ്കിലും പൊങ്ങാൻ വക്കുക. ദോശ ഉണ്ടാക്കുന്നതിന് മുൻപ് ആവശ്യത്തിന് ഉപ്പ് ചേർക്കാം.

ADVERTISEMENT

മസാല തയാറാക്കാൻ :
ചേരുവകൾ :
1. വേവിച്ച ഉരുളക്കിഴങ്ങ് - 2 എണ്ണം
2. വേവിച്ച കാരറ്റ് - 1/2 എണ്ണം
3. കടുക് - 1/2 ടേബിൾ സ്പൂൺ
4. ഉഴുന്ന് - 1 ടേബിൾസ്പൂൺ
5. സവാള - 1 എണ്ണം
6. ഇഞ്ചി പച്ചമുളക് അരിഞ്ഞത് - 1 ടേബിൾസ്പൂൺ
7. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
8. മുളകുപൊടി - 1/2 ടീസ്പൂൺ
9. എണ്ണ
10. കറിവേപ്പില
11. മല്ലിയില

തയാറാക്കുന്ന വിധം :

ADVERTISEMENT

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ വറക്കുക. അതിലേക്കു ഇഞ്ചി, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, സവാള അരിഞ്ഞത് ഇട്ട് വഴറ്റുക. കുറച്ചു ഉപ്പ് കൂടി ഇടുക. ബ്രൗൺ കളർ ആയി വന്നാൽ വേവിച്ച ഉരുളക്കിഴങ്ങും കാരറ്റ് എന്നിവ ഉടച്ചു ചേർക്കുക അതിലേക്കു മഞ്ഞൾ പൊടി, മുളകുപൊടി, നുള്ള് ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. കുറച്ചു വെള്ളം ഒഴിച്ച് ഒരു 2 മിനിറ്റ് വേവിക്കുക. തീ അണച്ചു മല്ലിയില ഇടുക. 

ദോശ കല്ല് ചൂടായാൽ ദോശ മാവ് ഒഴിച്ച് നല്ല മിനുസമായ് പരത്തുക. കുറച്ചു എണ്ണ ഒറ്റിച്ചു കൊടുക്കുക. നല്ല മൊരിഞ്ഞു വന്നാൽ നടുവിൽ മസാല വച്ചു കൊടുത്തു മടക്കി എടുക്കാം.