ഉത്തരേന്ത്യൻ വിഭവമായ കച്ചോരിയും കറിയുമാകാം ഇന്ന്. രുചികരമായ ഈ വിഭവം കഴിക്കാതെ പോകരുത്. ഉരുളക്കിഴങ്ങ് കറി : പച്ചമുളക് -4 എണ്ണം തക്കാളി - 1 1/2 എണ്ണം ഉരുളക്കിഴങ്ങ് -3 എണ്ണം (വേവിച്ചു വലുതായി കഷ്ണങ്ങളാക്കി ഉടച്ചത് ) മുളകുപൊടി -2 ടീസ്പൂൺ മല്ലിപൊടി -3 ടീ സ്പൂൺ മഞ്ഞൾപൊടി -1/2 ടീ സ്പൂൺ ഇഞ്ചി അരിഞ്ഞത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തരേന്ത്യൻ വിഭവമായ കച്ചോരിയും കറിയുമാകാം ഇന്ന്. രുചികരമായ ഈ വിഭവം കഴിക്കാതെ പോകരുത്. 

ഉരുളക്കിഴങ്ങ് കറി :

  • പച്ചമുളക് -4 എണ്ണം 
  • തക്കാളി - 1 1/2 എണ്ണം 
  • ഉരുളക്കിഴങ്ങ് -3 എണ്ണം (വേവിച്ചു  വലുതായി കഷ്ണങ്ങളാക്കി ഉടച്ചത് )
  • മുളകുപൊടി -2 ടീസ്പൂൺ 
  • മല്ലിപൊടി -3 ടീ സ്പൂൺ 
  • മഞ്ഞൾപൊടി -1/2 ടീ സ്പൂൺ 
  • ഇഞ്ചി അരിഞ്ഞത് -1/2 ടീ സ്പൂൺ 
  • ഉപ്പ് - 1 1/4 ടീ സ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

മിക്സിയിൽ തക്കാളിയും പച്ചമുളകും അരച്ച് ഒരു ചീന ചട്ടി ചൂടാക്കി അതിൽ ഒഴിക്കുക.അതിലേക്ക് 1 1/2 ഗ്ലാസ്‌ വെള്ളം ചേർക്കുക. ഉടച്ചു കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങും മറ്റു ചേരുവകളും ചട്ടിയിൽ കലർത്തിയിളക്കി  ഇളം തീയിൽ 10 മിനിറ്റ് വേവിക്കുക. ശേഷം 

ADVERTISEMENT

പഞ്ചസാര - 1 ടീ സ്പൂൺ, ജീരകപൊടിച്ചത് -1/4 ടീ സ്പൂൺ, മല്ലിയില എന്നിവയും ചേർക്കുക. 

മറ്റൊരു ചട്ടിയിൽ നെയ്യ് - 1 ടേബിൾ സ്പൂൺ ചൂടാക്കി അതിലേക്ക് ജീരകം -1 ടീ സ്പൂൺ, കായം -1/2 ടീ സ്പൂൺ, വറ്റൽ മുളക് -2 എണ്ണം (പൊട്ടിച്ചത് ), കാശ്മീരി ചില്ലി -3/4 ടീ സ്പൂൺ എന്നിവ കൂടി ചേർത്ത് ഈ വറവ് കറിയിലേക്കു ചേർക്കാം. സ്വദിഷ്ടമായ ഉരുളക്കിഴങ്ങ് കറി തയാർ.

ADVERTISEMENT

കച്ചൂരി :

  • മൈദ, ആട്ട - 2 കപ്പ് വീതം 
  • ഉപ്പ് - 3/4 ടീ സ്പൂൺ 
  • എണ്ണ -2 ടേബിൾ സ്പൂൺ 
  • ഈ ചേരുവകൾ കലർത്തി വെള്ളമൊഴിച്ചു ചപ്പാത്തി മാവ് പരുവത്തിൽ കുഴച്ചെടുക്കുക. 
  • ഉരുളക്കിഴങ്ങ് -2 എണ്ണം (വേവിച്ചു തരികളില്ലാതെ ഉടച്ചത് )

മുളകുപൊടി, മല്ലിപ്പൊടി, ഇഞ്ചി അരിഞ്ഞത് -1 ടീ സ്പൂൺ വീതം, പച്ചമുളക് -2 എണ്ണം അരിഞ്ഞത്, മല്ലിയില, ജീരകം -മാംഗോ പൗഡർ -1 ടീ സ്പൂൺ വീതം, ഉപ്പ് -3/4 ടീ സ്പൂൺ 

വേവിച്ചുടച്ചുവച്ച ഉരുളക്കിഴങ്ങിലേക്ക് ബാക്കി ചേരുവകൾ ചേർത്ത് കുഴയ്ക്കുക. 

തയാറാക്കിയ ചപ്പാത്തി മാവിന്റെ ഉരുളയിൽ  കിഴങ്ങ് കൂട്ട് ഒരു ഉരുള ചേർത്ത് ചെറിയ വലുപ്പത്തിൽ  കട്ടിയിൽ  പരത്തി എണ്ണയിൽ വരുത്തെടുക്കുക. ആദ്യം തയാറാക്കിയ കറിയോടൊപ്പം രുചിയോടെ കഴിക്കാം.