നാട്ടിൻ പുറത്തെ ചായ കടകളിലെ ചില്ല് അലമാരികളിൽ സജീവമായിരുന്ന ഒരു വിഭവാണ് വെട്ടു കേക്ക്. ഗോതമ്പു പൊടി കൊണ്ട് വെട്ടു കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഗോതമ്പ് പൊടി - ഒന്നര കപ്പ് പഞ്ചസാര - മുക്കാൽ കപ്പ് ഏലയ്ക്ക -നാലെണ്ണം മുട്ട - രണ്ട് ബേക്കിങ് സോഡ - കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ എണ്ണ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിൻ പുറത്തെ ചായ കടകളിലെ ചില്ല് അലമാരികളിൽ സജീവമായിരുന്ന ഒരു വിഭവാണ് വെട്ടു കേക്ക്. ഗോതമ്പു പൊടി കൊണ്ട് വെട്ടു കേക്ക് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഗോതമ്പ് പൊടി - ഒന്നര കപ്പ്
  • പഞ്ചസാര - മുക്കാൽ കപ്പ്
  • ഏലയ്ക്ക -നാലെണ്ണം
  • മുട്ട - രണ്ട്
  • ബേക്കിങ് സോഡ - കാൽ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു മിക്സിയുടെ ജാറിൽ പഞ്ചസാരയും ഏലയ്ക്കയും കൂടി നന്നായി പൊടിച്ചെടുക്കുക.
  • ഇതിലേക്ക് മുട്ടയും, ബേക്കിംഗ് സോഡയും, മഞ്ഞൾ പൊടിയും കൂടി ചേർത്ത് ഒരു മിനിറ്റ്  അരച്ചെടുക്കണം.
  • ഇത് ഒരു പാത്രത്തിലേക്ക് മാറ്റി  ഗോതമ്പുപൊടി കുറേശ്ശെ ചേർത്ത് ചപ്പാത്തി മാവിൻറെ പരുവത്തിൽ കുഴച്ചെടുക്കുക. വെള്ളം ഒട്ടും ചേർക്കാൻ പാടില്ല .
  • ഈ മാവ് ഒരു മണിക്കൂർ അടച്ചുവയ്ക്കണം
  • ഇനി ചപ്പാത്തി പരത്തുന്നത് പോലെ അരയിഞ്ച് കനത്തിൽ പരത്തി ചെറിയ ചതുര കഷണങ്ങളാക്കി മുറിച്ചു വെക്കുക. ഓരോ കഷ്ണങ്ങളിലും കത്തി വെച്ച് രണ്ടു വശത്തേക്കും വരയണം.
  • ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ചെറിയ തീയിൽ കേക്ക് കഷണങ്ങളിട്ട് വറുത്ത് കൊരാം. 
  • തീ ഒട്ടും കൂടാതെ ശ്രദ്ധിക്കണം. എണ്ണക്ക് ചൂടുകൂടിയാൽ കേക്ക് പെട്ടെന്ന് കരിഞ്ഞുപോകും ഉൾവശം വെന്തു കിട്ടുകയുമില്ല.ചെറിയ തീയിൽ തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുക.
  • രുചികരമായ വെട്ട് കേക്ക് തയ്യാർ. ഇത് രണ്ട് ആഴ്ച വരെ കേടാകാതെ സൂക്ഷിക്കാം.