വെണ്ണയും പാലും ചൂടാക്കി ചേർക്കുന്നതാണ് ഈ കേക്കിന്റെ രുചിരഹസ്യം. സ്പോഞ്ച് പോലെ പതുപതുത്ത കേക്ക് ഫ്രൈയിങ് പാനിൽ വേവിച്ച് എടുക്കാം. ചേരുവകൾ മൈദ – 1 കപ്പ് ബേക്കിങ് പൗഡർ – 1 ടീസ്പൂൺ പാൽ – അര കപ്പ് വെണ്ണ – 100 ഗ്രാം പഞ്ചസാര – മുക്കാൽ കപ്പ് മുട്ട – 2 എണ്ണം വാനില എസൻസ് – 1 ടീസ്പൂൺ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെണ്ണയും പാലും ചൂടാക്കി ചേർക്കുന്നതാണ് ഈ കേക്കിന്റെ രുചിരഹസ്യം. സ്പോഞ്ച് പോലെ പതുപതുത്ത കേക്ക് ഫ്രൈയിങ് പാനിൽ വേവിച്ച് എടുക്കാം.

ചേരുവകൾ 

  • മൈദ – 1 കപ്പ് 
  • ബേക്കിങ് പൗഡർ  – 1 ടീസ്പൂൺ 
  • പാൽ – അര കപ്പ് 
  • വെണ്ണ –  100  ഗ്രാം 
  • പഞ്ചസാര – മുക്കാൽ കപ്പ് 
  • മുട്ട  – 2 എണ്ണം 
  • വാനില എസൻസ് – 1 ടീസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം 

മൈദയും ബേക്കിങ് പൗഡറും കൂടി  മൂന്ന് തവണ അരിച്ചെടുത്തു വയ്ക്കുക.

ADVERTISEMENT

ഒരു പാനിൽ പാലും വെണ്ണയും കൂടി ചൂടാക്കാൻ ചെറിയ തീയിൽ വയ്ക്കാം. വെണ്ണ ഉരുകുന്നതാണ് പാകം.

ഒരു ബൗളിൽ  പഞ്ചസാരയും മുട്ടയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഒരു വിധം ഫ്ലഫി ആയി വരുമ്പോൾ വാനില എസ്സൻസ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്ത് എടുക്കുക. 

ADVERTISEMENT

ഈ മിക്സിലേക്കു നേരത്തെ അരിച്ചു വച്ച മൈദ കുറേശ്ശേ ചേർത്ത് ഫോൾഡ് ചെയ്ത് എടുക്കുക. 

മൈദ മുഴുവനും ചേർത്ത് കഴിഞ്ഞാൽ ഈ മാവിലേക്ക് പാലും വെണ്ണയും ചൂടോടുകൂടി ഒഴിച്ച് നന്നായി യോജിപ്പിച്ച് കേക്ക് ബാറ്റർ റെഡിയാക്കി എടുക്കുക. 

ബട്ടർ പേപ്പർ വച്ച ഒരു പാനിലേക്കു കേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക. 

ഒരു പഴയ പരന്ന പാൻ ഹൈ ഫ്ളെയിമിൽ മൂന്ന് മിനിറ്റ് ചൂടാക്കുക. ശേഷം ചെറിയ തീയിൽ കേക്ക് പാൻ ചൂടാക്കിയ പാനിന്റെ മുകളിൽ അടച്ചുവച്ച് 50 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക. ( പാനിന്റെ മൂടിയുടെ എയർ ഹോൾ അടച്ചു കൊടുക്കാൻ മറക്കരുത് ). ഓരോ സ്റ്റൗവിന്റെയും ഫ്ളെയിം  അനുസരിച്ചു ബേക്കിങ് സമയം മാറ്റം വരാം. കേക്ക് വെന്തശേഷം അടുപ്പിൽ നിന്നും മാറ്റാം. നന്നായി തണുത്തശേഷം മുറിച്ച് കഴിക്കാം.