കേക്ക് തയാറാക്കുമ്പോൾ മിക്കപ്പോഴും വെളിച്ചെണ്ണ ചേർക്കാറില്ല, ഇതാ വെളിച്ചെണ്ണയും നാളികേരപ്പാലും ചേർത്തൊരു കോക്കനട്ട് കേക്ക് രുചി. ചേരുവകൾ വെളിച്ചെണ്ണ – 1/4 കപ്പ് പാൽ – 1/2 കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ – 1/4 കപ്പ് പഞ്ചസാര – അര കപ്പ് വെളിച്ചെണ്ണ, പാൽ, തേങ്ങാപ്പാൽ പഞ്ചസാര എന്നിവ നന്നായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേക്ക് തയാറാക്കുമ്പോൾ മിക്കപ്പോഴും വെളിച്ചെണ്ണ ചേർക്കാറില്ല, ഇതാ വെളിച്ചെണ്ണയും നാളികേരപ്പാലും ചേർത്തൊരു കോക്കനട്ട് കേക്ക് രുചി.

ചേരുവകൾ

  • വെളിച്ചെണ്ണ – 1/4 കപ്പ് 
  • പാൽ – 1/2 കപ്പ് 
  • കട്ടിയുള്ള തേങ്ങാപ്പാൽ –  1/4 കപ്പ്  
  • പഞ്ചസാര – അര കപ്പ് 
ADVERTISEMENT

വെളിച്ചെണ്ണ, പാൽ, തേങ്ങാപ്പാൽ പഞ്ചസാര എന്നിവ നന്നായി യോജിപ്പിച്ച് വയ്ക്കുക.

  • മൈദ – ഒന്നേകാൽ കപ്പ് 
  • ഉപ്പ് – 1/2 ടീസ്പൂൺ
  • ബേക്കിങ് സോഡ – 3/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ഒന്നേകാൽ കപ്പ് മൈദ, 1/2 ടീസ്പൂൺ ഉപ്പ്,  മുക്കാൽ ടീസ്പൂൺ ബേക്കിങ് സോഡ എന്നിവ അരിച്ചെടുക്കുക.
  • ഈ പൊടികൾ എല്ലാം നേരത്തെ ഉണ്ടാക്കി വച്ച മിശ്രിതത്തിലേക്ക് ചേർത്ത് ഒരു സ്പൂൺ കൊണ്ട് മയത്തിൽ ഇളക്കിച്ചേർക്കുക.
  • ഈ ഒരു രുചിക്കൂട്ടിൽ മുട്ട ചേർക്കുന്നില്ല. അതിനുപകരം ഒരു ടേബിൾ സ്പൂൺ ആപ്പിൾ സൈഡർ വിനീഗർ ചേർക്കുക. അതിനോടൊപ്പം ഒരു ടീസ്പൂൺ കോക്കനട്ട് എസൻസും  അരക്കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ടും ചേർത്ത് യോജിപ്പിക്കുക.
  • 6 ഇഞ്ച് കേക്ക് പാനിൽ എണ്ണ തടവി, അതിനുശേഷം മാവ് അതിലേക്ക് ഒഴിക്കുക. അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ 40 മുതൽ 45 മിനിറ്റ് വരെ ബേക്ക് ചെയ്ത് എടുക്കുക. അതിനുശേഷം ആവശ്യാനുസരണം അലങ്കരിച്ച് ഉപയോഗിക്കാം.