ഇലക്കറികളിൽ മികച്ചതാണ് മുരിങ്ങയില. ആരോഗ്യത്തിനും രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നതിനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയില മാത്രമല്ല, മുരിങ്ങപ്പൂവും കായും പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മുരിങ്ങയില കൊണ്ട് രുചി ഏറെയുള്ള സാമ്പാർ തയാറാക്കാം. ചേരുവകൾ 1.മുരിങ്ങയില- രണ്ടു കപ്പ് 2.മഞ്ഞൾപ്പൊടി- അര ടീസ്പൂൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്കറികളിൽ മികച്ചതാണ് മുരിങ്ങയില. ആരോഗ്യത്തിനും രോഗങ്ങളെ തടഞ്ഞു നിര്‍ത്തുന്നതിനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയില മാത്രമല്ല, മുരിങ്ങപ്പൂവും കായും പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മുരിങ്ങയില കൊണ്ട് രുചി ഏറെയുള്ള സാമ്പാർ തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

1.മുരിങ്ങയില- രണ്ടു കപ്പ്
2.മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
   കായപ്പൊടി- അര ടീസ്പൂൺ
   ഉലുവാപ്പൊടി- അര ടീസ്പൂൺ
   മുളകുപൊടി -ഒരു ടീസ്പൂൺ
   മല്ലിപ്പൊടി-  ഒന്നര ടീസ്പൂൺ
3.തുവരപ്പരിപ്പ് -അര കപ്പ്
4.സവാള -2 ചെറുത്
5.തക്കാളി -ഒന്ന്
6.പച്ചമുളക്-3
7.പുളി -ഒരു നെല്ലിക്ക വലുപ്പത്തിൽ
8. ഉപ്പ് -ആവശ്യത്തിന്
9. വെളിച്ചെണ്ണ- ഒരു ടേബിൾ സ്പൂൺ
10. കടുക് -ഒരു ടീസ്പൂൺ
11. ഉണക്ക മുളക്-2
12.ചെറിയ ഉള്ളി- 4
13. വെള്ളം നാല് കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

  • മുരിങ്ങയില നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കണം.
  • ഒരു പാനിൽ രണ്ടാമത്തെ ചേരുവകൾ ചെറിയ തീയിൽ ചൂടാക്കി എടുക്കണം.മസാല പൊടികളുടെ പച്ചമണം മാറുന്നതിനു വേണ്ടിയാണ് ചൂടാക്കുന്നത്.
  • ഒരു പ്രഷർ കുക്കറിൽ  പരിപ്പും സവാളയും തക്കാളിയും പച്ചമുളകും പുളി പിഴിഞ്ഞതും ഉപ്പും മസാലപ്പൊടിയും രണ്ടു കപ്പ് വെള്ളവും ഉപ്പും ചേർത്ത് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക.
  • മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഉണക്കമുളകും ചെറുതായി അരിഞ്ഞ ചെറിയ ഉള്ളിയും ചേർക്കാം. ഉള്ളി ബ്രൗൺ നിറമാകുമ്പോൾ മുരിങ്ങയില ചേർക്കാം.
  • മുരിങ്ങയിലയിലെ വെള്ളം വറ്റി വെന്തുകഴിയുമ്പോൾ  വെന്ത പരിപ്പും 2 കപ്പ് തിളച്ച വെള്ളവും  ആവശ്യത്തിന് ഉപ്പും ചേർക്കാം.
  • നന്നായി തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.
  • രുചികരവും പോഷക ഗുണങ്ങൾ നിറഞ്ഞതുമായ മുരിങ്ങയില സാമ്പാർ തയാർ.
  • ദോശ, ഇഡ്ഡലി, ചോറ് ഇവയുടെ കൂടെ നല്ല കോമ്പിനേഷനാണ്.