മുട്ടയും വൈനും ചേർക്കാത്ത പ്ലം കേക്ക്, എത്ര കഴിച്ചാലും മതിവരില്ല
ക്രിസ്മസിന് പ്ലം കേക്ക് വീട്ടിൽ തന്നെ തയാറാക്കാം. മുട്ടയും വൈനും ചേർക്കാതെ എത്ര കഴിച്ചാലും മതിവരാത്ത രുചിയോടെ. ചേരുവകൾ മൈദ - ഒന്നര കപ്പ് ബേക്കിങ് പൗഡർ - 1 ടീസ്പൂൺ ബേക്കിങ് സോഡ - 1/4 ടീസ്പൂൺ വാനില എസ്സൻസ് - 1 ടീസ്പൂൺ ഓറഞ്ച് സെസ്റ്റ് - 1 ഓറഞ്ചിന്റെ മിക്സഡ് ഫ്രൂട്ട് ജാം - 1 ടേബിൾസ്പൂൺ പഞ്ചസാര -

ക്രിസ്മസിന് പ്ലം കേക്ക് വീട്ടിൽ തന്നെ തയാറാക്കാം. മുട്ടയും വൈനും ചേർക്കാതെ എത്ര കഴിച്ചാലും മതിവരാത്ത രുചിയോടെ.
ചേരുവകൾ
- മൈദ - ഒന്നര കപ്പ്
- ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
- ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
- വാനില എസ്സൻസ് - 1 ടീസ്പൂൺ
- ഓറഞ്ച് സെസ്റ്റ് - 1 ഓറഞ്ചിന്റെ
- മിക്സഡ് ഫ്രൂട്ട് ജാം - 1 ടേബിൾസ്പൂൺ
- പഞ്ചസാര - 3/4 കപ്പ്
- എണ്ണ - 1/2 കപ്പ്
- തൈര് - 1/2 കപ്പ്
- ഓറഞ്ച് ജ്യൂസ് - 1/2 കപ്പ്
- ഏലക്കായ - 2 എണ്ണം
- ഗ്രാമ്പൂ - 5 എണ്ണം
- കറുവപ്പട്ട - 1 ചെറിയ കഷ്ണം
- ജാതിക്ക - 1 ചെറിയ കഷ്ണം
- അയമോദകം - 1 നുള്ള്
- വെള്ളം - 1/4 കപ്പ്
- കശുവണ്ടി - 2 ടേബിൾസ്പൂൺ അരിഞ്ഞത്
- ബദാം - 2 ടേബിൾസ്പൂൺ അരിഞ്ഞത്
- വാൽനട്ട് - 2 ടേബിൾസ്പൂൺ അരിഞ്ഞത്
- ചെറി - 2 ടേബിൾസ്പൂൺ അരിഞ്ഞത്
- ടൂട്ടി ഫ്രുട്ടി - 2ടേബിൾസ്പൂൺ അരിഞ്ഞത്
- ഈന്തപ്പഴം - 2 ടേബിൾസ്പൂൺ അരിഞ്ഞത്
- കറുത്ത മുന്തിരി - 2 ടേബിൾസ്പൂൺ അരിഞ്ഞത്
തയാറാക്കുന്ന വിധം
●അരിഞ്ഞ ബദാം,കശുവണ്ടി, വാൽനട്ട്, ചെറി, ടൂട്ടി ഫ്രൂട്ടി, മുന്തിരി, ഈന്തപ്പഴം എന്നിവ അരക്കപ്പ് ഓറഞ്ച് ജ്യൂസിൽ ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക.
● ഒരു പാനിൽ കാൽ കപ്പ് പഞ്ചസാര ഒരു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കി കൊടുക്കുക . ബ്രൗൺ കളർ ആകുമ്പോൾ കാൽകപ്പ് വെള്ളം ഒഴിച്ച് ഇളക്കി കാരമൽ സിറപ്പ് തണുക്കാൻ മാറ്റിവയ്ക്കുക.
● ഒരു മിക്സിയുടെ ജാറിൽ അരക്കപ്പ് പഞ്ചസാര, ഏലക്കായ, ഗ്രാമ്പൂ, പട്ട, അയമോദകം എന്നിവ ഇട്ട് നന്നായി പൊടിച്ചെടുക്കുക.
● പൊടിച്ചെടുത്ത മിക്സ് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം തൈര്, എണ്ണ, തയാറാക്കിയ കാരമൽ സിറപ്പ്, കുതിർത്ത നട്സ്, മിക്സഡ് ഫ്രൂട്ട് ജാം, വാനില എസ്സൻസ്, ഓറഞ്ച് സെസ്റ്റ് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക.
●ശേഷം ഒരു അരിപ്പ വെച്ച് മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ എന്നിവ അരിച്ച് ചേർക്കുക. ഇത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇപ്പോൾ കേക്കിന്റെ ബാറ്റർ റെഡിയായി.
● തയാറാക്കിയ ബാറ്റർ ഒരു കേക്ക് ടിന്നിലേക്ക് ഒഴിച്ച് കൊടുക്കുക. മുകളിൽ കുറച്ച് കശുവണ്ടി ഇട്ട് കൊടുക്കുക. ഇപ്പോൾ ബേക്ക് ചെയ്യാൻ റെഡി ആയി.
●പ്രീ ഹീറ്റഡ് ഓവനിൽ 175 ഡിഗ്രി സെൽഷ്യസിൽ 50 മുതൽ 55 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക . രുചികരമായ പ്ലം കേക്ക് റെഡിയായി. തണുത്തതിന് ശേഷം മുറിച്ച് ഉപയോഗിക്കാം.
- Note ഇഷ്ടമുള്ള ഏത് നട്സും കേക്കിന് വേണ്ടി ഉപയോഗിക്കാം, പ്രഷർ കുക്കറിലും ഈ കേക്ക് തയാറാക്കാം.