മീൻകറി പച്ചമാങ്ങാ ചേർത്ത് തയാറാക്കി നോക്കൂ, ഉഗ്രൻ രുചിയാണ്. ചേരുവകൾ: മീൻ (മോദ) - 250 ഗ്രാം ഇഞ്ചി കൊത്തി അരിഞ്ഞത് - 1 ടേബിൾസ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1/2 ടേബിൾസ്പൂൺ സവാള അരിഞ്ഞത് - 2 എണ്ണം പച്ചമുളക് - 4 എണ്ണം പച്ചമാങ്ങാ നീളത്തിൽ അരിഞ്ഞത് - 1 ചെറുത് കറിവേപ്പില – ആവശ്യത്തിന് തലപ്പാൽ - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീൻകറി പച്ചമാങ്ങാ ചേർത്ത് തയാറാക്കി നോക്കൂ, ഉഗ്രൻ രുചിയാണ്.

ചേരുവകൾ:

  • മീൻ (മോദ) - 250 ഗ്രാം
  • ഇഞ്ചി കൊത്തി അരിഞ്ഞത്  - 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി പൊടിയായി  അരിഞ്ഞത്  - 1/2 ടേബിൾസ്പൂൺ
  • സവാള അരിഞ്ഞത്  - 2 എണ്ണം
  • പച്ചമുളക്  - 4 എണ്ണം 
  • പച്ചമാങ്ങാ നീളത്തിൽ അരിഞ്ഞത്  - 1 ചെറുത്
  • കറിവേപ്പില – ആവശ്യത്തിന്
  • തലപ്പാൽ  - 1 കപ്പ്‌
  • രണ്ടാം പാൽ - 2 കപ്പ്‌
  • മുളകുപൊടി  - 1/2 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1 1/2 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി  - 1/2 ടീസ്പൂൺ 
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

• ഒരു ചട്ടിയിൽ കുറച്ച്  വെളിച്ചെണ്ണ ഒഴിക്കുക. ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്തു നന്നായി  വഴറ്റുക.

ADVERTISEMENT

• വഴറ്റിയ ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് നന്നായി ഇളക്കുക.

• രണ്ടാം പാൽ ഒഴിക്കുക.

ADVERTISEMENT

• തിളച്ചു തുടങ്ങുമ്പോൾ, പച്ചമാങ്ങയും മീനും ഇട്ട് നന്നായി യോജിപ്പിക്കുക.

• ഈ മിശ്രിതം കുറച്ചു നേരം അടച്ചു വച്ച് വേവിക്കുക.

• കുറച്ചു വറ്റിച്ച ശേഷം തലപ്പാൽ ഒഴിക്കുക.

• തലപ്പാൽ തിളച്ച് തുടങ്ങുമ്പോൾ ഗ്യാസ് ഓഫ്‌ ചെയ്യുക.

അടിപൊളി മീൻ മാങ്ങ കറി തയാർ.