യൂറോപ്യൻ രാജ്യങ്ങളിലെ ക്രോസൻറ് രുചി കുറയാതെ വീട്ടിൽ തയാറാക്കാം. ചേരുവകൾ 1. മൈദാ - ഒരു കപ്പ് 2. പാൽ - അര കപ്പ് 3. യീസ്റ്റ് - ഒരു ടീസ്പൂൺ 4. ബട്ടർ - ആവശ്യത്തിന് 5. പഞ്ചസാര - ഒരു ടേബിൾ സ്പൂൺ 6. മുട്ട - 1 പാകം ചെയ്യുന്ന വിധം 1.അര കപ്പ് ചെറു ചൂട് പാലിൽ ആവശ്യത്തിന് യീസ്റ്റും ഒരു ടേബിൾ സ്പൂണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂറോപ്യൻ രാജ്യങ്ങളിലെ ക്രോസൻറ് രുചി കുറയാതെ വീട്ടിൽ തയാറാക്കാം.

ചേരുവകൾ

ADVERTISEMENT

1. മൈദാ - ഒരു കപ്പ്
2. പാൽ -  അര കപ്പ്
3. യീസ്റ്റ് - ഒരു ടീസ്പൂൺ
4. ബട്ടർ - ആവശ്യത്തിന്
5. പഞ്ചസാര - ഒരു ടേബിൾ സ്പൂൺ
6. മുട്ട - 1

പാകം ചെയ്യുന്ന വിധം

1.അര കപ്പ് ചെറു ചൂട് പാലിൽ ആവശ്യത്തിന് യീസ്റ്റും ഒരു ടേബിൾ സ്പൂണ് പഞ്ചസാരയും ചേർത്ത് പത്തു മിനിറ്റ് വെച്ച  ശേഷം ഒരു കപ്പ് മൈദയും ചേർത്തിളക്കുക. മുകളിൽ ബട്ടർ  തൂവിയ ശേഷം മൂന്നു മണിക്കൂർ പൊങ്ങാനായി  മൂടി വയ്ക്കുക.  

2. മാവ് ഇരട്ടിയായി പൊങ്ങി വന്ന ശേഷം ചപ്പാത്തിയുടെ പോലെ നന്നായി കുഴച്ചു മയപ്പെടുത്തി ഒരു വലിയ ഉരുളയാക്കുക.  

ADVERTISEMENT

3. പരത്താനുള്ള പ്രതലത്തിൽ ആവശ്യത്തിന്  പൊടി തൂവി നീളത്തിൽ ഉരുട്ടിയെടുത്ത ശേഷം ഒരേ വലിപ്പത്തിൽ ചെറിയ ഉരുളകളാക്കിയെടുക്കണം

4. ഓരോ ഉരുളയും ചപ്പാത്തി പോലെ പരത്തി ഓരോ ലയർ ആക്കി എടുത്തു  പൊടി തൂവിയ പ്ലേറ്റിലേക്കു വയ്ക്കാം. ഓരോ ലെയെറിന്റെ ഇടയിലും ബട്ടർ നന്നായി പുരട്ടി വയ്ക്കണം

5.  ഇത് മൊത്തം ഒരു പേസ്റ്ററി ഷീറ്റ് പോലെ ഒറ്റ ഷീറ്റായി വീണ്ടും വട്ടത്തിലോ ചതുരത്തിലോ പരത്തി എടുക്കണം

6.  പരത്തിയെടുത്ത ഷീറ്റ് ചെറിയ ത്രികോണങ്ങളായി മുറിക്കുക. ഓരോ ത്രികോണത്തിന്റെയും വീതിയുള്ള ഭാഗത്തു ചെറുതായി മുറിച്ചു കൊടുത്തിട്ട് അകത്തേക്ക് റോൾ ചെയ്യാം. ഇതിനുള്ളിൽ വേണമെങ്കിൽ   ചോക്ലേറ്റ്/ചോക്കോചിപ്‌സ്‌/ജാം/ചീസ് ഒക്കെ വെച്ച് കൊടുക്കാം.

ADVERTISEMENT

7. അര മണിക്കൂർ വെച്ച് മയപ്പെടുത്തിയ ശേഷം ബട്ടർ ഉപയോഗിച്ച് ഗ്രീസ് ചെയ്ത ബേക് പാനിൽ ഇത് വയ്ക്കാം.

8. ബേക്ക് ചെയ്യുന്നതിനു മുന്നേ ഒരു മുട്ടയും ഒരു ടേബിൾ സ്പൂൺ പാലും കൂടി യോജിപ്പിച്ചു ക്രോസന്റിന്റെ മുകളിൽ തൂത്തു കൊടുക്കണം  

9. കുക്കിങ് പാനിൽ ഒരു തിരിക വെച്ച ശേഷം ബേക് പാൻ ഇറക്കി വെച്ച് ഇരുപതു മിനിറ്റ് ലോ ഫ്ലെമിൽ വെച്ച് ബേക് ചെയ്യാം.  പത്തു മിനുട്ടിനു ശേഷം മറിച്ചു വെച്ച് ഗോൾഡൻ ബ്രൗൺ ആക്കിയെടുക്കാം ( അല്ലെങ്കിൽ പ്രീഹീറ്റ്‌ ചെയ്ത  അവനിൽ 180 ഡിഗ്രിയിൽ 20 മിനിറ്റ് ബേക്ക് ചെയ്യാം )