ഈന്തപ്പഴവും വറുത്തെടുത്ത ചെറുനാരങ്ങയും ചേർത്ത അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചെറുനാരങ്ങാ – 14 എണ്ണം ഈന്തപ്പഴം - 20 കുരുകളഞ്ഞത് പിരിയൻ മുളകുപൊടി- 2 ടേബിൾസ്പൂൺ പഞ്ചസാര -1 ടീസ്പൂൺ കായം - 1/2 ടീസ്പൂൺ ഉലുവ പൊടിച്ചത് - 1/4 ടേബിൾ സ്പൂൺ കടുക് - 2 ടീസ്പൂൺ മുളക് - 4 എണ്ണം ഇഞ്ചി -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈന്തപ്പഴവും വറുത്തെടുത്ത ചെറുനാരങ്ങയും ചേർത്ത അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചെറുനാരങ്ങാ – 14 എണ്ണം
  • ഈന്തപ്പഴം - 20 കുരുകളഞ്ഞത്
  • പിരിയൻ മുളകുപൊടി- 2 ടേബിൾസ്പൂൺ
  • പഞ്ചസാര -1 ടീസ്പൂൺ   
  • കായം - 1/2 ടീസ്പൂൺ   
  • ഉലുവ പൊടിച്ചത് - 1/4 ടേബിൾ സ്പൂൺ
  • കടുക് - 2 ടീസ്പൂൺ   
  • മുളക് - 4 എണ്ണം
  • ഇഞ്ചി - ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
  • പച്ചമുളക് - 3 (ചെറുതായി അരിഞ്ഞത്)
  • വെളുത്തുള്ളി - 8 അല്ലി 
  • കറിവേപ്പില – ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്
  • നല്ലെണ്ണ - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്കു 1 ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിക്കുക.

ചെറുനാരങ്ങാ ചേർത്ത് ചെറിയ തീയിൽ 10 മിനിറ്റ് മൂപ്പിച്ച് എടുക്കുക. നാരങ്ങാ തണുത്തതിനു ശേഷം അതിലെ എണ്ണ തുടച്ചു കളഞ്ഞു കനം കുറച്ചു നീളത്തിൽ അരിഞ്ഞു എടുക്കുക. അരിഞ്ഞ കഷണങ്ങളിൽ കുറച്ച് ഉപ്പും പഞ്ചസാരയും ചേർത്ത് ഉണങ്ങിയ ഒരു പാത്രത്തിലേക്ക് മാറ്റി രണ്ടു മണിക്കൂർ അടച്ചു വയ്ക്കുക.

ADVERTISEMENT

ഫ്രൈയിങ് പാൻ വൃത്തിയാക്കി എടുത്തതിനു ശേഷം അൽപം എണ്ണ ഒഴിച്ച് വീണ്ടും ചൂടാക്കുക. ഇതിലേക്ക് കടുകും മുളകും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൂപ്പിക്കുക. ഇതു മൂത്തുവരുമ്പോൾ നീളത്തിൽ അരിഞ്ഞെടുത്ത ഈന്തപ്പഴവും ചേർത്ത് 5 മിനിറ്റ് വഴറ്റുക. അതിനു ശേഷം ഇതിലേക്ക് പൊടികളെല്ലാം ഇട്ടു ചെറു തീയിൽ മൂപ്പിക്കുക. ഇതിൽ അര കപ്പ് ചൂടുവെള്ളം ഒഴിച്ച് അൽപം വിനാഗിരിയും ഉപ്പും ചേർത്ത് വീണ്ടും അൽപ നേരം തിളപ്പിക്കുക. അതിനു ശേഷം അടുപ്പിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കുക. തണുത്തു തുടങ്ങുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ച ചെറുനാരങ്ങാ ചേർത്ത് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഉണങ്ങിയ ഒരു കുപ്പിയിലേക്ക് മാറ്റുക.

English Summary : Pickle with Fried Lemon and Dates.