നല്ല ബേക്കറി സ്റ്റൈൽ പ്ലം കേക്ക് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഗോതമ്പ് മാവ് / മൈദ - 1 1/4കപ്പ്‌ ബട്ടർ - 2/3 കപ്പ്‌ റൂം ടെമ്പറേച്ചറിൽ പഞ്ചസാര -3/4 കപ്പ്‌ + 1/2 കപ്പ്‌ പഞ്ചസാര കാരമലൈസ് ചെയ്യാൻ വെള്ളം – 1/2 കപ്പ്‌ ബേക്കിങ് പൊടി - 1 1/4 ടീസ്പൂൺ മുട്ട - 2 വാനില എസ്സൻസ് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല ബേക്കറി സ്റ്റൈൽ പ്ലം കേക്ക് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • ഗോതമ്പ് മാവ് / മൈദ - 1 1/4കപ്പ്‌ 
  • ബട്ടർ - 2/3 കപ്പ്‌  റൂം ടെമ്പറേച്ചറിൽ 
  • പഞ്ചസാര -3/4 കപ്പ്‌  +  1/2 കപ്പ്‌  പഞ്ചസാര കാരമലൈസ് ചെയ്യാൻ 
  • വെള്ളം – 1/2 കപ്പ്‌ 
  • ബേക്കിങ്  പൊടി - 1 1/4 ടീസ്പൂൺ 
  • മുട്ട - 2
  • വാനില എസ്സൻസ് - 1 ടീസ്പൂൺ 
  • കറുവപ്പട്ട  പൊടിച്ചത് - 1/4 ടീസ്പൂൺ 
  • ഏലക്കായ  പൊടിച്ചത്  - 1/4 ടീസ്പൂൺ 
  • ജാതിക്ക പൊടിച്ചത് - 1/4 ടീസ്പൂൺ 
  • ഗ്രാമ്പു  പൊടിച്ചത് -1/4 ടീസ്പൂൺ 
  • ഉപ്പ് – ഒരു നുള്ള് 
ADVERTISEMENT

സോക്കിങ് 

  • ഓറഞ്ച്  ജ്യൂസ്‌ -ഫ്രഷായി പിഴിഞ്ഞത്
  • ടൂട്ടി ഫ്രൂട്ടി , കിസ്മിസ്, ചെറി - 2 ടേബിൾസ്‌പൂൺ വീതം 
  • ഇഞ്ചി ഗ്രേറ്റ് ചെയ്തത് - 1/4 ടീസ്പൂൺ 
  • ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്തത് - 1/2 ടീസ്പൂൺ 
  • കാഷ്യു  പൊടിച്ചത് - 3 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

ADVERTISEMENT

ഓറഞ്ച് ജ്യൂസിൽ ടൂട്ടി ഫ്രൂട്ടി, കിസ്മിസ്, ചെറി, ഇഞ്ചി, ഓറഞ്ച് തൊലി ഗ്രേറ്റഡ് എന്നിവ സോക്ക് ചെയ്തു ആറു മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വയ്ക്കുക. 

കാരമലൈസ് ചെയ്യാൻ

ADVERTISEMENT

ഒരു കപ്പ്‌ പഞ്ചസാര എടുത്തു ഒരു പാനിൽ ഒരു ഡ്രോപ്പ് വെള്ളം ചേർത്ത് ചൂടാക്കി  മെൽറ്റ് ചെയ്യുക, കാരമലൈസാകണം. എന്നിട്ടു ഇതിലേക്ക് സൂക്ഷിച്ചു മെല്ലെ ഒരു കപ്പ്‌ വെള്ളം ചേർത്ത് കൊടുക്കുക (കൈ പൊള്ളാതെ ചെയ്യണം ). ഇളക്കി നല്ല സിറപ്പ് പരുവമാക്കി മാറ്റി വയ്ക്കുക.

കേക്ക്

ഒരു വലിയ നോൺ സ്റ്റിക്ക് അഥവാ അലൂമിനിയം പാത്രം അകത്തു ഒരു ട്രേ അഥവാ കമഴ്ത്തിയ പ്ലേറ്റ് വച്ച് ചെറിയ തീയിൽ ചൂടാക്കാൻ വയ്ക്കുക. പ്രീഹീറ്റ്‌ ചെയ്യുക. ഒരു കേക്ക് പാൻ ബട്ടർ പേപ്പർ ഇട്ടു റെഡിയാക്കി വയ്ക്കുക.

ബട്ടറും പഞ്ചസാരയും നന്നായി മിക്സിയിൽ  ബീറ്റ് ചെയ്യുക. ഇതിലേക്ക് ഓരോ മുട്ട ചേർത്ത് നന്നായി ഫ്ലഫി ആയി ബീറ്റ് ചെയ്യുക. ഇതിലേക്ക് എസ്സൻസും ചൂടാറിയ കാരമൽ സിറപ്പും ചേർത്ത് മിക്സ്‌  ചെയ്യുക. ഇനി ഇതിലേക്ക് മാവ്, സ്‌പൈസ് പൊടികൾ ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ അരിച്ചു മൂന്ന് തവണയായി ചേർത്ത് ഫോൾഡ് ചെയ്തു മിക്സ്‌ ചെയ്യുക. യോജിപ്പിച്ച ശേഷം സോക്ക് ചെയ്ത ഡ്രൈ ഫ്രൂട്ട്സ് ട്രേയിൽ ഇട്ട്  അൽപം മാവ് ചേർത്ത് കോട്ട് ചെയ്ത ശേഷം കുറച്ച്  കാഷ്യു ചേർത്ത് കേക്ക് ബാട്ടറിലേക്ക് ചേർക്കുക. 

പാനിലേക്കു ബാട്ടർ ഒഴിക്കുക. മുകളിൽ കാഷ്യു സ്പ്രെഡ് ചെയ്യുക. 

പാൻ ഒന്ന് തട്ടി കൊടുത്തു ചൂടായ നോൺസ്റ്റിക്ക് പാത്രത്തിൽ ട്രേ അഥവാ പ്ളേറ്റിന് മുകളിൽ വച്ച് അടച്ച്, തീ കുറച്ച് 45 മിനിറ്റ് ബേക്ക് ചെയ്യുക.  നന്നായി തണുത്ത ശേഷം മുറിച്ചു വിളമ്പാം.