വായിലിട്ടാൽ അലിഞ്ഞു പോകുന്ന കറുത്ത ഹൽവ ഇഷ്ടമില്ലാത്തവർ ഇല്ല എന്ന് തന്നെ പറയാം. സാധാരണയായി അരിയും ശർക്കരയും ഒക്കെ ചേർത്ത് മണിക്കൂറുകളോളം വേവിച്ചാണ് കറുത്ത ഹൽവ ഉണ്ടാക്കുന്നത്. എന്നാൽ കടയിൽ നിന്ന് വാങ്ങിക്കുന്ന അതേ രുചിയിൽ കറുത്ത ഹൽവ നുറുക്ക് ഗോതമ്പുകൊണ്ട് മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാൻ പറ്റും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായിലിട്ടാൽ അലിഞ്ഞു പോകുന്ന കറുത്ത ഹൽവ ഇഷ്ടമില്ലാത്തവർ ഇല്ല എന്ന് തന്നെ പറയാം. സാധാരണയായി അരിയും ശർക്കരയും ഒക്കെ ചേർത്ത് മണിക്കൂറുകളോളം വേവിച്ചാണ് കറുത്ത ഹൽവ ഉണ്ടാക്കുന്നത്. എന്നാൽ കടയിൽ നിന്ന് വാങ്ങിക്കുന്ന അതേ രുചിയിൽ കറുത്ത ഹൽവ നുറുക്ക് ഗോതമ്പുകൊണ്ട് മിനിറ്റുകൾക്കുള്ളിൽ ഉണ്ടാക്കാൻ പറ്റും. ഹെൽത്തി ആയ ഈ ഹൽവ ഈസി ആയിത്തന്നെ ഉണ്ടാക്കാം.

ചേരുവകൾ 

  • നുറുക്ക് ഗോതമ്പ് - 1 കപ്പ്
  • ശർക്കര - 400 ഗ്രാം
  • വെള്ളം - 1 1/2 കപ്പ്
  • തേങ്ങാപ്പാൽ - 1 കപ്പ്
  • നെയ്യ് - 6 സ്പൂൺ
  • ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ
  • ഉപ്പ് – 1/4 ടീസ്പൂൺ
  • നട്സ് – ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം 

നുറുക്ക് ഗോതമ്പ് നന്നായി കഴുകി ഒരു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നന്നായി അരയ്ക്കുക. അരിപ്പയിലൂടെ അരിച്ചു പാലെടുക്കുക. ഇതിലേക്ക് ശർക്കര ഒരു കപ്പ് വെള്ളത്തിൽ പാനിയാക്കിയതും തേങ്ങാപ്പാലും ചേർത്ത ശേഷം അടികട്ടിയുള്ള പാത്രത്തിൽ ചെറിയ തീയിൽ ഇളക്കി വേവിക്കുക. കട്ടി ആയാൽ തീ മീഡിയത്തിൽ‍ വെച്ച് രണ്ട്‌ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. നന്നായി മിക്‌സായാൽ വീണ്ടും രണ്ട്‌ സ്പൂൺ നെയ്യ് ചേർക്കുക. അങ്ങനെ നെയ്യ് മുഴുവൻ ചേർത്തതിന് ശേഷം മൊരിഞ്ഞ പാകം ആകുമ്പോൾ ഏലക്കാപൊടിയും ഉപ്പും നട്ട്സും ചേർത്ത് ഇളക്കുക. നെയ്യ് തടവിയ പാത്രത്തിൽ അണ്ടിപ്പരിപ്പും വെളുത്ത എള്ളും ഇട്ട് അതിനു മുകളിൽ ഹൽവയുടെ കൂട്ട് ഒഴിച്ചു നിരപ്പാക്കി കൊടുക്കുക. തണുഞ്ഞ ശേഷം മറിച്ചിട്ട് മുറിച്ചു വിളമ്പാം.

ADVERTISEMENT

English Summary : Broken Wheat Halwa Recipe