ക്രിസ്മസിന് രുചികരമായി ബീഫ് സ്റ്റ്യൂ ഉണ്ടാക്കാം
സൂപ്പർ രുചിയിൽ ബീഫ് തയാറാക്കിയാൽ അപ്പം, ഇടിയപ്പം...ഏതിന്റെ കൂടെയും കഴിക്കാം. ചേരുവകൾ ബീഫ് - 500 ഗ്രാം കുരുമുളക് പൊടി – 1 ടീസ്പൂൺ വിനാഗിരി - 1 ടീസ്പൂൺ സവാള - 1 (മീഡിയം സൈസ് കനം കുറച്ചു അറിഞ്ഞത്) ഇഞ്ചി - ചെറിയ കഷ്ണം വെളുത്തുള്ളി - 4 അല്ലി പച്ചമുളക് - 3 എണ്ണം (നീളത്തിൽ അരിഞ്ഞത്) ഉരുളക്കിഴങ്ങ് - 1

സൂപ്പർ രുചിയിൽ ബീഫ് തയാറാക്കിയാൽ അപ്പം, ഇടിയപ്പം...ഏതിന്റെ കൂടെയും കഴിക്കാം.
ചേരുവകൾ
- ബീഫ് - 500 ഗ്രാം
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- വിനാഗിരി - 1 ടീസ്പൂൺ
- സവാള - 1 (മീഡിയം സൈസ് കനം കുറച്ചു അറിഞ്ഞത്)
- ഇഞ്ചി - ചെറിയ കഷ്ണം
- വെളുത്തുള്ളി - 4 അല്ലി
- പച്ചമുളക് - 3 എണ്ണം (നീളത്തിൽ അരിഞ്ഞത്)
- ഉരുളക്കിഴങ്ങ് - 1 (മീഡിയം ചതുര കഷണങ്ങളായി മുറിച്ചത്)
- കാരറ്റ് - 1 (ചതുര കഷണങ്ങളായി മുറിച്ചത്)
- കശുവണ്ടി - 12 എണ്ണം
- കറുവാപ്പട്ട - 2 കഷ്ണം
- ഏലക്കായ - 4 എണ്ണം
- ഗ്രാമ്പൂ - 6 എണ്ണം
- തേങ്ങാപ്പാൽ - 3 / 4 ഗ്ലാസ് (ഒന്നാംപാൽ)
- തേങ്ങാപ്പാൽ - 2 ഗ്ലാസ് (രണ്ടാംപാൽ)
- കറിവേപ്പില - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
• ഒരു പ്രഷർ കുക്കറിൽ ബീഫ്, കുരുമുളക് പൊടി, വിനാഗിരി, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് ഇളക്കി 90 % വേവിച്ചെടുക്കുക.
• ഒരു പാനിൽ എണ്ണ ചൂടാക്കി സ്പൈസസ് ഇട്ടു കൊടുക്കാം.
• ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു ചേർക്കാം.
• പച്ചമണം മാറുമ്പോൾ സവാള കുറച്ചു ഉപ്പ്കൂടി ചേർത്ത് വഴറ്റുക.
• വഴന്നു തുടങ്ങുമ്പോൾ കിഴങ്ങും കാരറ്റും പച്ചമുളകും ചേർക്കാം.
• ഒന്ന് ഇളക്കി യോജിപ്പിച്ചതിനു ശേഷം കുക്കറിൽ വേവിച്ച ബീഫ് ചാറോടു കൂടി ചേർക്കുക.
• തിളച്ചു വരുന്ന സമയത്തു രണ്ടാം പാൽ ചേർത്ത് കൊടുക്കാം.
• കുറച്ചു കറിവേപ്പില കൂടി ചേർക്കാം.
• മീഡിയം ഫ്ളെയിമിൽ അടച്ചു വച്ച് വേവിക്കുക.
• കശുവണ്ടി അരച്ചെടുത്തത് ചേർക്കുക.
• ഇനി ഒന്നാംപാലും കുറച്ചു കറിവേപ്പിലയും കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.
• കുറച്ചു കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കി കൊടുക്കാം.
നല്ല സൂപ്പർ ടെസ്റ്റിൽ ബീഫ് സ്റ്റ്യൂ റെഡി! അര മണിക്കൂർ ഒന്ന് അടച്ചു വച്ചിരുന്നാൽ ഗ്രേവി ഒക്കെ ഒന്നൂടെ കുറകി നല്ല ടേസ്റ്റ് ആയി വരും