ചപ്പാത്തിയുടെ കൂടെ കർണാടക സ്പെഷൽ വഴുതനങ്ങാ കറി ഉണ്ടാക്കി നോക്കു കിടിലൻ രുചിയാണ്. ചേരുവകൾ : 1. വഴുതങ്ങ (വട്ടം /ഓവൽ രൂപത്തിൽ ഉള്ളത് )- 5 എണ്ണം 2. സവാള -1 1/2 എണ്ണം (ചെറുതാക്കി അരിഞ്ഞത് ) 3. മല്ലി - 1 ടേബിൾ സ്പൂൺ 4. ജീരകം - 1/2 ടേബിൾ സ്പൂൺ 5. നാളികേരം - 1 കപ്പ്‌ 6. വറുത്ത നിലക്കടല (തൊലി കളഞ്ഞത് )-

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചപ്പാത്തിയുടെ കൂടെ കർണാടക സ്പെഷൽ വഴുതനങ്ങാ കറി ഉണ്ടാക്കി നോക്കു കിടിലൻ രുചിയാണ്.

ചേരുവകൾ :

ADVERTISEMENT

1. വഴുതങ്ങ (വട്ടം /ഓവൽ രൂപത്തിൽ ഉള്ളത് )- 5 എണ്ണം
2. സവാള -1 1/2 എണ്ണം (ചെറുതാക്കി അരിഞ്ഞത് )
3. മല്ലി - 1 ടേബിൾ സ്പൂൺ
4. ജീരകം - 1/2 ടേബിൾ സ്പൂൺ
5. നാളികേരം - 1 കപ്പ്‌
6. വറുത്ത നിലക്കടല (തൊലി കളഞ്ഞത് )- 1/2 കപ്പ്‌
7. വെളുത്തുള്ളി - 4 അല്ലി
8. പച്ചമുളക് - 4 എണ്ണം
9. മല്ലിയില - ഒരു പിടി
10. പുളി - 1 നാരങ്ങാ വലുപ്പത്തിൽ
11. ശർക്കര പൊടിച്ചത് - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം :

  • വഴുതനങ്ങ ഞെട്ട് മുറിച്ചു മാറ്റി മുകളിൽ നിന്ന് X ഷേപ്പ് ഇൽ മുറിക്കുക. അറ്റം വരെ മുറിക്കരുത്. ഉള്ളിൽ മസാല നിറക്കാൻ ഉള്ളതാണ്. 
  • ഒരു പാനിൽ മല്ലി, ജീരകം എന്നിവ വറക്കുക. അതിലേക്കു നാളികേരം ഇട്ട് ബ്രൗൺ കളർ ആകുന്നതു വരെ വറക്കുക. അതിലേക്കു നിലക്കടല ഇട്ടു ഇളക്കി തീ അണയ്ക്കുക. ചൂടാറിയ ശേഷം മിക്സിയിൽ പൊടിച്ചെടുക്കുക. 
  • മല്ലിയില, വെളുത്തുള്ളി, പച്ചമുളക്, പുളി വെള്ളത്തിൽ ഇട്ടിട്ട് അതും ചേർത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിൽ പൊടിച്ചെടുത്ത പൊടിയും അരച്ച മല്ലിയിലയും ശർക്കരപൊടിച്ചതും സവാളയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 
  • ഓരോ വഴുതങ്ങ എടുത്ത് ഉള്ളിൽ ഈ മസാല നിറയ്ക്കുക. ബാക്കി മിക്സ്‌ മാറ്റി വയ്ക്കുക. ഒരു ഫ്രൈയിങ് പാൻ ചൂടാക്കി കുറച്ചു എണ്ണ ഒഴിച്ച് വഴുതങ്ങ വച്ചു വേവുന്നത് വരെ തിരിച്ചും മറച്ചിട്ടും വേവിക്കുക. അതിലേക്കു നേരത്തെ എടുത്തു വച്ച ബാക്കി അരപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കാം. അതിലേക്കു കുറച്ചു വെള്ളം ഒഴിച്ച് ഇളക്കി എണ്ണ മുകളിൽ തെളിഞ്ഞു വരുന്നത് വരെ അടച്ചു വേവിക്കുക. ചപ്പാത്തിക്കൊപ്പം വിളമ്പാം.

    English Summary : Ennai Kathirikka, Brinjal Curry.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT