രണ്ട് പച്ചനേന്ത്രക്കായയുണ്ടെങ്കിൽ ഊണ് കുശാലാക്കാം
നോൺ- വെജ് ഇല്ലാത്തപ്പോഴൊ കഴിക്കാത്തപ്പോഴൊ പരീക്ഷിക്കാൻ പറ്റിയ, അത്യന്തം രുചികരമായ ഒരു കറിയും തോരനും പച്ചനേന്ത്രക്കായ വെച്ച് വളരെ പെട്ടെന്ന് തയാറാക്കാം. നേന്ത്രക്കായ കറി (മീനില്ലാത്ത മീൻ കറി) ചേരുവകൾ: പച്ചനേന്ത്രക്കായ -2 സവാള - പകുതി പച്ചമുളക് -2 ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ വെളുത്തുള്ളി -2

നോൺ- വെജ് ഇല്ലാത്തപ്പോഴൊ കഴിക്കാത്തപ്പോഴൊ പരീക്ഷിക്കാൻ പറ്റിയ, അത്യന്തം രുചികരമായ ഒരു കറിയും തോരനും പച്ചനേന്ത്രക്കായ വെച്ച് വളരെ പെട്ടെന്ന് തയാറാക്കാം.
നേന്ത്രക്കായ കറി (മീനില്ലാത്ത മീൻ കറി)
ചേരുവകൾ:
- പച്ചനേന്ത്രക്കായ -2
- സവാള - പകുതി
- പച്ചമുളക് -2
- ഇഞ്ചി -1 ഇഞ്ച് വലുപ്പത്തിൽ
- വെളുത്തുള്ളി -2 വലുത്
- തക്കാളി -1
- കറിവേപ്പില -കുറച്ച്
- മല്ലിപ്പൊടി - 1 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- ഫിഷ് മസാലപ്പൊടി - 1 ടീസ്പൂൺ (ഇഷ്ടമുണ്ടെങ്കിൽ)
- ഉലുവാപ്പൊടി - ഒരു നുള്ള്
- വെള്ളം - 1 കപ്പ്
- കട്ടിയുള്ള തേങ്ങാപ്പാൽ -1/2 കപ്പ്
- വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
താളിക്കാൻ
- വെളിച്ചെണ്ണ
- കടുക്
- ഉലുവ
- കറിവേപ്പില
തയാറാക്കുന്ന വിധം:
•സവാള നീളത്തിൽ അരിയുക. പച്ചമുളക് അറ്റം പിളർന്ന് വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുക്കുക. തക്കാളി ചതുരക്കഷണങ്ങളാക്കി മുറിക്കുക. നേന്ത്രക്കായ് തൊലി മാറ്റി നടുവെ മുറിച്ച് കനം കുറച്ച് അരിയുക.
• ഒരു നോൺ സ്റ്റിക്ക് പാൻ സ്റ്റൗവിൽ വെച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. സവാളയും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ശേഷം മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഫിഷ് മസാല പൊടി , ഉലുവ പൊടി എന്നിവ ചേർത്ത് വഴറ്റുക. മൂത്ത് കഴിഞ്ഞാൽ തക്കാളിയും കറിവേപ്പിലയും ചേർത്ത് വഴറ്റുക.
• തക്കാളി വഴന്നതിന് ശേഷം 1/2 ഗ്ലാസ് വെള്ളം ഒഴിച്ച് തിളക്കുമ്പോൾ മുറിച്ച് വെച്ച കായക്കഷണങ്ങൾ ചേർക്കുക. 5 മിനിറ്റ് അടച്ച് വെച്ച് വേവിച്ചതിനുശേഷം ( ഇടയ്ക്കിടക്ക് ഇളക്കണം), ഉപ്പും 1/2 ഗ്ലാസ് വെള്ളവും കൂടി ചേർത്ത് 10 മിനിറ്റ് കൂടി വേവിക്കുക. കഷണങ്ങൾ വെന്താൽ തേങ്ങാപ്പാൽ ഒഴിച്ച് തിളക്കുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാം.
• കടുകും ഉലുവയും കറിവേപ്പില യും വെളിച്ചെണ്ണയിൽ താളിച്ച് കറിയിൽ ചേർക്കുക.
കായത്തോലും പയറും തോരന്‍
ചേരുവകള്‍ :
• കായത്തോല് - 2 കായയുടെ
• വന്‍പയര്‍ വേവിച്ചത് - 1/2 കപ്പ്
• കടുക് - കുറച്ച്
• സവാള - പകുതി (പൊടിയായി അരിയുക)
• പച്ചമുളക് - 2
• കറിവേപ്പില - കുറച്ച്
• തേങ്ങ ചിരകിയത് - 1/2 കപ്പ്
• മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
• ഉപ്പ് -ആവശ്യത്തിന്
• വെളിച്ചെണ്ണ -1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം:
• കായത്തോലും (ചെറുതാക്കി അരിഞ്ഞത്) പയറും വേറെ വേറെ വേവിച്ച് മാറ്റി വയ്ക്കുക.
• ഒരു ചീനച്ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായാല്‍ കടുകിട്ട് പൊട്ടിച്ച് സവാളയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് 2 മിനിറ്റ് വഴറ്റി, ചിരകിയ തേങ്ങ ചേര്‍ക്കുക. തേങ്ങ ചൂടാകുമ്പോള്‍ വേവിച്ച കായത്തോലും പയറും ചേര്‍ക്കുക. നന്നായി ഇളക്കി 2-3 ടേബിള്‍ സ്പൂണ്‍ പയര്‍ വെന്ത വെള്ളം ചേര്‍ത്ത് 2 മിനിറ്റ് അടച്ച് വെച്ച് വേവിച്ച് എടുക്കാം.