ക്രിസ്‌പി ദാബ സ്റ്റൈൽ പഞ്ചാബി സമോസ ആർക്കും ഇനി എളുപ്പത്തിൽ ഉണ്ടാക്കാം. മസാലപ്പൊടി തയാറാക്കാൻ 3 കശ്മീരി മുളക് 1/2 ടീസ്പൂൺ ജീരകം 1/2 ടീസ്പൂൺ മല്ലി 1/2 ടീസ്പൂൺ അയമോദകം 2 ടീസ്പൂൺ ഉണങ്ങിയ മാതളനാരങ്ങ ഒരു ഇളം ചൂടുള്ള ഫ്രൈയിങ് പാനിൽ മേൽ പറഞ്ഞ ചേരുവകൾ 1-2 മിനിറ്റ് വറുക്കുക. ഇത് തണുപ്പിച്ചതിനു ശേഷം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിസ്‌പി ദാബ സ്റ്റൈൽ പഞ്ചാബി സമോസ ആർക്കും ഇനി എളുപ്പത്തിൽ ഉണ്ടാക്കാം.

മസാലപ്പൊടി തയാറാക്കാൻ

  • 3 കശ്മീരി മുളക്
  • 1/2 ടീസ്പൂൺ ജീരകം
  • 1/2 ടീസ്പൂൺ മല്ലി 
  • 1/2 ടീസ്പൂൺ അയമോദകം 
  • 2  ടീസ്പൂൺ ഉണങ്ങിയ മാതളനാരങ്ങ 
ADVERTISEMENT

ഒരു ഇളം ചൂടുള്ള ഫ്രൈയിങ് പാനിൽ മേൽ പറഞ്ഞ ചേരുവകൾ 1-2 മിനിറ്റ് വറുക്കുക. ഇത് തണുപ്പിച്ചതിനു ശേഷം, പൊടിച്ചു മാറ്റി വയ്ക്കുക.

ഉരുളക്കിഴങ്ങ് ഫില്ലിങ് തയാറാക്കാൻ

  • 3 വലിയ ഉരുളക്കിഴങ്ങ്
  • 1 കപ്പ് ഗ്രീൻ പീസ് വേവിച്ചത്
  • 1 ടേബിൾ സ്പൂൺ ഓയിൽ
  • ½ ടീസ്പൂൺ ജീരകം
  • 1 ടേബിൾ സ്പൂൺ നന്നായി അരിഞ്ഞ വെളുത്തുള്ളി
  • 1½ ടേബിൾ സ്പൂൺ അരിഞ്ഞ പച്ചമുളക്
  • 1 കപ്പ് അരിഞ്ഞ മല്ലിയില 
  • 1 ടീസ്പൂൺ ഉണങ്ങിയ മാങ്ങാപ്പൊടി
  • 1 ടീസ്പൂൺ ചാട്ട് മസാല
  • 1 ടീസ്പൂൺ ഉപ്പ്
  • 1 നുള്ള് കായം 
ADVERTISEMENT

  • ആവശ്യത്തിന് വെള്ളം ചേർത്ത് 3 വിസിൽ വരുന്നതുവരെ ഉരുളക്കിഴങ്ങ് വേവിക്കുക. 
  • ഉരുളക്കിഴങ്ങ് തണുത്തു കഴിഞ്ഞാൽ തൊലി കളഞ്ഞിട്ട് അവയെ ചെറിയ കഷ്ണങ്ങളാക്കുക. 
  • ഉരുളക്കിഴങ്ങ് ഒരുപാട് പൊടിയാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കുക.
  • ഇളം ചൂടുള്ള പാനിൽ 1 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചതിനുശേഷം 1/2 ടീസ്പൂൺ ജീരകം ചേർക്കുക. 
  • അരിഞ്ഞ വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ½ മിനിറ്റ് വറുക്കുക. അതിനുശേഷം പച്ച പട്ടാണി ചേർത്ത് ഒരു മിനിറ്റ് വേവിക്കുക. 
  • ഉപ്പ്, 1 കപ്പ് അരിഞ്ഞ മല്ലിയില, 1 ടീസ്പൂൺ ഉണങ്ങിയ  മാങ്ങപ്പൊടി, 3 ടേബിൾ സ്പൂൺ നേരത്തേ തയാറാക്കിവെച്ച സമോസ മസാലപ്പൊടി, 1 ടീസ്പൂൺ ചാട്ട് മസാല, ഒരു നുള്ള് കായം എന്നിവ ചേർത്തു നന്നായി ഇളക്കി മാറ്റി വയ്ക്കുക. 

സമോസ മാവ് ഉണ്ടാകാൻ

  • 2 കപ്പ് മൈദ
  • 1 ടേബിൾ സ്പൂൺ അയമോദകം
  • 5 ടേബിൾ സ്പൂൺ നെയ്യ് 
  • 1 ടീസ്പൂൺ ഉപ്പ് 
  • ¼ - ½  കപ്പ് വെള്ളം
ADVERTISEMENT

  • മാവിൽ മേൽ പറഞ്ഞ ചേരുവകളും നെയ്യും നന്നായി യോജിപ്പിച്ചതിനുശേഷം വെള്ളം അല്പാല്പം ചേർത്ത് നന്നായി കുഴയ്ക്കുക.
  • കട്ടിയുള്ള മാവ് തയാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. എങ്കിലേ മൊരിഞ്ഞ സമോസ ലഭിക്കൂ. 
  • നനഞ്ഞ തുണി ഉപയോഗിച്ച് 15 മിനിറ്റ് മൂടി മാറ്റിവയ്ക്കുക.
  • കുഴച്ചുവച്ചിരിക്കുന്ന മാവ് എടുത്ത്, 9 തുല്യ കഷണങ്ങളായി വിഭജിക്കുക. 
  • ഓരോ ഭാഗവും ഏകദേശം 7 സെന്റീമീറ്റർ വൃത്താഗ്രിതിയിൽ പരത്തി 2 ഭാഗങ്ങളായി മുറിക്കുക. 
  • ഒരോന്നും കോൺ ആകൃതിയിലാക്കി തയാറാക്കിയ ഫില്ലിങ് നിറച്ചു നന്നായി പൊതിയുക.
  • സമോസകളെ ഇളം ചൂടുള്ള എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുത്തു കോരുക.
  • ടാമറിൻഡ് ചട്ണി, പുതിന ചട്ണി, ടൊമാറ്റോ കെച്ചപ്പ് എന്നിവയുടെ കൂടെ ക്രിസ്പി പഞ്ചാബി സമോസ ചുടോടെ കഴിയ്ക്കുക.