മൂന്ന് ബീറ്റ്റൂട്ട് ചേർത്ത് മൂന്ന് ദിവസം കൊണ്ട് നല്ല കളർഫുൾ വൈൻ വീട്ടിൽ തയാറാക്കാം. ചേരുവകൾ ബീറ്റ്റൂട്ട് -3 എണ്ണം (500 ഗ്രാം ) പഞ്ചസാര - 2 കപ്പ് കറുവ പട്ട - 4 കഷ്ണം (1 ഇഞ്ച് നീളം ) ഗ്രാമ്പു - 6 എണ്ണം ഏലക്കായ - 4 എണ്ണം ഉണക്ക മുളക് - 2 എണ്ണം ഗോതമ്പ് - ഒരു കൈ പിടി ചെറുനാരങ്ങ നീര് - 1 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന് ബീറ്റ്റൂട്ട് ചേർത്ത് മൂന്ന് ദിവസം കൊണ്ട് നല്ല കളർഫുൾ വൈൻ വീട്ടിൽ തയാറാക്കാം.

 ചേരുവകൾ 

  • ബീറ്റ്റൂട്ട് -3 എണ്ണം (500 ഗ്രാം )
  • പഞ്ചസാര - 2 കപ്പ് 
  • കറുവ പട്ട - 4 കഷ്ണം (1 ഇഞ്ച് നീളം )
  • ഗ്രാമ്പു - 6 എണ്ണം 
  • ഏലക്കായ - 4 എണ്ണം 
  • ഉണക്ക മുളക് - 2 എണ്ണം 
  • ഗോതമ്പ് - ഒരു കൈ പിടി
  • ചെറുനാരങ്ങ നീര് - 1 ടേബിൾ സ്പൂൺ 
  • യീസ്റ്റ് - 1 ടീസ്പൂൺ 
  • വെള്ളം - ഒന്നര ലിറ്റർ
ADVERTISEMENT

തയാറാക്കുന്ന വിധം 

ബീറ്റ്റൂട്ട് തൊലി കളഞ്ഞു കഴുകി മുറിച്ചെടുക്കുക .ഒരു പ്രഷർ കുക്കർ എടുത്തു അതിലേക്കു ബീറ്റ്റൂട്ട് അരിഞ്ഞതും രണ്ടു കഷ്ണം പട്ട ,4 ഗ്രാമ്പു ,4 ഏലക്കായ ,രണ്ടു വറ്റൽ മുളക് ( വശങ്ങൾ വരഞ്ഞത് ), ഒരു കൈ പിടി ഗോതമ്പ്, ഒന്നര ലിറ്റർ വെള്ളം എന്നിവ ചേർത്ത് കുക്കർ അടച്ചു  വേവിക്കാൻ വയ്ക്കാം .ഒരു വിസിൽ വന്നാൽ സ്റ്റൗ ഓഫ് ചെയ്യാം.

ADVERTISEMENT

ഇനി കുക്കറിലെ പ്രഷർ മുഴുവൻ പോയികഴിഞ്ഞാൽ കുക്കർ തുറന്ന് വൈൻ മിക്സ് നന്നായി തണുക്കാൻ വയ്ക്കാം. വൈൻ മിക്സ് തണുത്താൽ മറ്റൊരു പാത്രത്തിലേക്ക് കുക്കറിലെ ബീറ്റ്റൂട്ട്  വെള്ളം മാത്രം അരിച്ചെടുക്കണം. ഈ അരിച്ചെടുത്ത വൈൻ മിക്സിലേക്ക് 2 കപ്പ് പഞ്ചസാര ചേർത്ത് യോജിപ്പിക്കുക. 

ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാനീര്, യീസ്റ്റ് , രണ്ടു കഷ്ണം കറുവപ്പട്ട , രണ്ടു ഗ്രാമ്പു എന്നിവ  ചേർത്ത് യോജിപ്പിക്കാം. ഇനി വൈൻ കെട്ടി വയ്ക്കുന്ന പാത്രത്തിലേക്ക് വൈൻ മിക്സ് ഒഴിച്ച് കൊടുക്കാം. വൈൻ മിശ്രിതം ഒഴിച്ച് വയ്ക്കുന്ന പാത്രത്തിന്റെ മൂടി വെള്ള തുണി (ലൈറ്റ് കളർ ) ഇട്ടു നല്ലതുപോലെ മുറുക്കി കെട്ടി വക്കണം (വായു സഞ്ചാരം ഉള്ള  തുണി വേണം ഇതിനു വേണ്ടി എടുക്കേണ്ടത് ). വൈൻ അധികം വെളിച്ചം കടക്കാത്ത സ്ഥലത്ത് വയ്ക്കണം. മൂന്ന് ദിവസം സൂക്ഷിച്ചു വയ്ക്കാം. മൂന്ന് ദിവസം കഴിഞ്ഞു വൈൻ എടുത്തു വീണ്ടും ഒന്ന് കൂടി അരിച്ചെടുക്കണം. കൂടുതൽ വീര്യം ഉള്ള വൈൻ തയാറാക്കാൻ 7 ,14 ,21 എന്നിങ്ങനെ കൂടുതൽ ദിവസം വൈൻ കെട്ടി വക്കണം. വൈൻ ഒഴിച്ച് വയ്ക്കുന്ന പാത്രങ്ങൾ  അതുപോലെ ഇളക്കാൻ എടുക്കുന്ന തവി എന്നിവ നല്ല ഡ്രൈ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ADVERTISEMENT

നിയമപരമായ മുന്നറിയിപ്പ് : ലഹരിയുള്ള വൈൻ ലൈസൻസില്ലാതെ വീടുകളിൽ നിർമ്മിച്ച് വിൽപന ചെയ്യുന്നത് നിയമവിരുദ്ധമാണ്.