പാവയ്ക്കാ കൊണ്ട് രുചികരമായ പുളിയിഞ്ചി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ : 1. പാവയ്ക്ക -1 എണ്ണം 2. പുളി -150 ഗ്രാം 3. വെളിച്ചെണ്ണ - 6 ടേബിൾ സ്പൂൺ 4. ഇഞ്ചി ചെറുതാക്കി നുറുക്കിയത് - 1 ചെറിയ കപ്പ് 5. പച്ചമുളക് - 10 എണ്ണം 6. കറിവേപ്പില 7. ശർക്കര - 2 കഷ്ണം 8. മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ 9.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവയ്ക്കാ കൊണ്ട് രുചികരമായ പുളിയിഞ്ചി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

ADVERTISEMENT

1. പാവയ്ക്ക -1 എണ്ണം
2. പുളി -150 ഗ്രാം
3. വെളിച്ചെണ്ണ - 6 ടേബിൾ സ്പൂൺ
4. ഇഞ്ചി ചെറുതാക്കി നുറുക്കിയത് - 1 ചെറിയ കപ്പ്
5. പച്ചമുളക് - 10 എണ്ണം
6. കറിവേപ്പില
7. ശർക്കര - 2 കഷ്ണം
8. മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ
9. മുളകുപൊടി -1/2 ടേബിൾ സ്പൂൺ
10. കായം പൊടി -1/4 ടീസ്പൂൺ
11. കടുക് - 1 ടീസ്പൂൺ
12. ചുവന്ന മുളക് - 5 എണ്ണം
13. ഉലുവ പൊടി-
14. ഉപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം :

പുളി കുറച്ചു ചൂടുവെള്ളം ഒഴിച്ച് കുതിർത്ത് വയ്ക്കണം. അതിനുശേഷം പാവയ്ക്ക ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുക്കുക. കനം കുറഞ്ഞു വേണം നുറുക്കി എടുക്കാൻ. അതിനു ശേഷം എണ്ണ നന്നായി ചൂടായി വന്നാൽ കുറച്ചു കുറച്ചു ഇട്ടു കൊടുത്തു താഴ്ന്ന തീയിൽ വച്ചു വറത്തു കോരി മാറ്റണം. ചൂടു വെള്ളത്തിൽ ഇട്ടു വച്ച പുളി പിഴിഞ്ഞു മാറ്റി വയ്ക്കണം. ഒരു പാനിൽ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്കു ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു വഴറ്റുക. അതിലേക്കു പുളി വെള്ളം ഒഴിക്കുക. നന്നായി തിള വന്ന ശേഷം മാത്രം ആവശ്യത്തിന് ഉപ്പ് ഇടുക. 

ADVERTISEMENT

അതിലേക്കു വറത്തു വച്ച പാവയ്ക്ക ഇട്ടു കൊടുക്കുക. കുറച്ചു കറിവേപ്പിലയും കൂടി ഇട്ടു നന്നായി തിളപ്പിക്കുക. അതിലേക്കു ശർക്കര ഇട്ടു കൊടുക്കുക. എന്നിട്ട് ഒന്ന് നന്നായി കുറുകുന്ന വരെ തിളപ്പിക്കുക. മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ഇട്ട് ഇളക്കുക.അതിലേക്കു കായം പൊടി ഇട്ടു ഇളക്കി തീ അണക്കുക. ഒരു പാനിൽ 3 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറക്കുക. പുളിഞ്ചിയിലേക്ക് ഇടുക. കൂടെ ഉലുവ പൊടി കൂടി ചേർത്ത് ഇളക്കുക. ഒരു 4 തൊട്ടു 5 മണിക്കൂർ അതെ പാത്രത്തിൽ വയ്ക്കുക. അതിനു ശേഷം ബോട്ടിലിൽ  സൂക്ഷിക്കാം.