ഉള്ളി ചേര്‍ക്കാത്ത ചെമ്മീന്‍ കറി കപ്പ വേവിച്ചതിന്റെ കൂടെ കിടിലന്‍ കോമ്പിനേഷന്‍. ചെമ്മീന്‍ കറി ചേരുവകൾ: • ചെമ്മീന്‍ - 1/2 കിലോഗ്രാം • വെള്ളം - 1 1/2 കപ്പ് • കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ • ഫിഷ് മസാലപ്പൊടി - 2 ടീസ്പൂൺ • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ • ഇഞ്ചി - 1 ഇഞ്ച് വലിപ്പത്തില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉള്ളി ചേര്‍ക്കാത്ത ചെമ്മീന്‍ കറി കപ്പ വേവിച്ചതിന്റെ കൂടെ കിടിലന്‍ കോമ്പിനേഷന്‍. 

ചെമ്മീന്‍ കറി

ADVERTISEMENT

ചേരുവകൾ:  

•  ചെമ്മീന്‍ - 1/2 കിലോഗ്രാം
•  വെള്ളം - 1 1/2 കപ്പ്
•  കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
•  ഫിഷ് മസാലപ്പൊടി - 2 ടീസ്പൂൺ
•  മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
•  ഇഞ്ചി  - 1 ഇഞ്ച് വലിപ്പത്തില്‍ (ചതച്ചെടുക്കണം)
•  കറിവേപ്പില - കുറച്ച്
•  കുടംപുളി - 3 കഷ്ണം (10 മിനിറ്റ് കുതിർത്ത് കഴുകി വയ്ക്കുക )
•  ഉപ്പ് - ആവശ്യത്തിന്
•  വെളിച്ചെണ്ണ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

 • ചെമ്മീന്‍ വൃത്തിയാക്കി, കഴുകി എടുക്കുക.

ADVERTISEMENT

 • മുളകുപൊടി എണ്ണ ഒഴിക്കാതെ ചെറിയ തീയില്‍ വെച്ച് 2-3 മിനിറ്റ് വറുത്തെടുക്കുക. .

• ഒരു ചട്ടിയിലേക്ക് വെള്ളമൊഴിച്ച് സ്റ്റൗവില്‍ വയ്ക്കുക. അതിലേക്ക് വറുത്തു വച്ച കാശ്മീരി മുളകുപൊടി, ഫിഷ് മസാലപ്പൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി (ചതച്ചത്‌), കറിവേപ്പില, കുടം പുളി എന്നിവ ചേർത്ത് അടച്ചു വച്ച് 5 മിനിറ്റ് തിളപ്പിക്കുക.

 • അതിനുശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് അടച്ചു വച്ച് ഒരു 10 മിനിറ്റ് വേവിക്കുക.

 • ശേഷം സ്റ്റൗ ഓഫ് ചെയ്ത് വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും ചേര്‍ത്ത് ചട്ടി ചുറ്റിച്ച് അടച്ചു മാറ്റി വയ്ക്കുക.

ADVERTISEMENT

 • 2-3 മണിക്കൂര്‍ കഴിഞ്ഞ് എടുക്കുമ്പോഴാണ്‌ കൂടുതല്‍ ടേസ്റ്റ്.

 കപ്പ വേവിച്ചത്

ചേരുവകള്‍ :   

•  കപ്പ - 1/2 കിലോ
•  മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
•   തേങ്ങ - മുക്കാല്‍ കപ്പ്
•  മുളകുപൊടി - 1/2 ടീസ്പൂണ്‍
•  കറിവേപ്പില -കുറച്ച്
•  ഉപ്പ് - ആവശ്യത്തിന്
• വെളിച്ചെണ്ണ - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം:    

•   കപ്പ കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. കഴുകി ആവശ്യത്തിനു വെള്ളവും ഉപ്പും മഞ്ഞള്‍പ്പൊടിയും കുറച്ച് കറിവേപ്പിലയും ചേർത്ത് വേവിക്കുക.
•   കപ്പ നന്നായി വെന്തു കഴിഞ്ഞാൽ വെള്ളം ഊറ്റി കളയുക.
•  അതിലേക്ക് തേങ്ങയും മുളകുപൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക.
• കടുകും കറിവേപ്പിലയും ഉണക്കമുളകും വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ത്താല്‍ കപ്പ വേവിച്ചത് റെഡി.