ദോശയിൽ പുതിയ രുചികൾ ധാരാളം, ചിക്കൻ ചേർത്ത് നല്ലൊരു മസാലദോശ തയാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിക്കൻ മസാല ദോശ ചേരുവകൾ ദോശമാവ് -ആവശ്യത്തിന് എല്ലില്ലാത്ത ചിക്കൻ - അരക്കിലോ വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ സവാള നീളത്തിൽ അരിഞ്ഞത് - 4 ഇഞ്ചി - ഒരിഞ്ചു കഷണം വെളുത്തുള്ളി - 5

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോശയിൽ പുതിയ രുചികൾ ധാരാളം, ചിക്കൻ ചേർത്ത് നല്ലൊരു മസാലദോശ തയാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചിക്കൻ മസാല ദോശ 

ചേരുവകൾ

  • ദോശമാവ് -ആവശ്യത്തിന്
  • എല്ലില്ലാത്ത ചിക്കൻ - അരക്കിലോ
  • വെളിച്ചെണ്ണ -  രണ്ട് ടേബിൾസ്പൂൺ
  • സവാള നീളത്തിൽ അരിഞ്ഞത് - 4
  • ഇഞ്ചി - ഒരിഞ്ചു കഷണം
  • വെളുത്തുള്ളി - 5 അല്ലി
  • പച്ചമുളക്- 4
  • കറിവേപ്പില - രണ്ട് കതിർപ്പ്
  • തക്കാളി - ഒന്ന്
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മുളകുപൊടി - രണ്ട് ടീസ്പൂൺ
  • മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ
  • ഗരംമസാല - ഒരു ടീസ്പൂൺ
  • കട്ടി തേങ്ങാപ്പാൽ - കാൽ കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ  വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും ചെറുതായി അരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.
  • സവാള വെന്തു നിറം മാറി തുടങ്ങുമ്പോൾ മസാല പൊടികൾ  ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
  • ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ചിക്കനും  ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.
  • ഇടത്തരം തീയിൽ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല ചിക്കനിലെ വെള്ളം കൊണ്ടു തന്നെ നന്നായി വെന്തു കിട്ടും.
  • ചിക്കൻ വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ കട്ടി തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.
  • ഒരു ദോശ കല്ല് ചൂടാക്കി, ദോശ കനം കുറച്ചു പരത്തി അല്പം നെയ്യൊഴിച്ച ശേഷം തയാറാക്കി വച്ച മസാല ചേർത്ത് മടക്കി എടുക്കാം.
  • രുചികരമായ ചിക്കൻ മസാല ദോശ തയാർ.