വഴുതനങ്ങ കഴിക്കാത്തവർ പോലും ഇതുപോലെ ഉണ്ടാക്കിയാൽ കഴിക്കും. വഴുതനങ്ങയ്ക്ക് പകരം വെണ്ടയ്ക്കയും പാവയ്ക്കയും ഉപയോഗിച്ച് ഇതേ രീതിയിൽ തയാറാക്കാം. ചേരുവകൾ വഴുതനങ്ങ - 4 സവാള - 2 തക്കാളി - 2 ചെറിയ ഉള്ളി - 18 തേങ്ങ - ഒന്നര കൈപിടി പുളി - നെല്ലിക്ക വലുപ്പം മല്ലിപ്പൊടി – 4 ചെറിയ സ്പൂൺ മുളകുപൊടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വഴുതനങ്ങ കഴിക്കാത്തവർ പോലും ഇതുപോലെ ഉണ്ടാക്കിയാൽ കഴിക്കും. വഴുതനങ്ങയ്ക്ക് പകരം വെണ്ടയ്ക്കയും പാവയ്ക്കയും ഉപയോഗിച്ച് ഇതേ രീതിയിൽ തയാറാക്കാം.

ചേരുവകൾ

  • വഴുതനങ്ങ - 4 
  • സവാള - 2 
  • തക്കാളി - 2
  • ചെറിയ ഉള്ളി - 18 
  • തേങ്ങ - ഒന്നര കൈപിടി 
  • പുളി - നെല്ലിക്ക വലുപ്പം 
  • മല്ലിപ്പൊടി – 4 ചെറിയ സ്പൂൺ  
  • മുളകുപൊടി – 1-2 സ്പൂൺ എരിവ് അനുസരിച്ച്  
  • മഞ്ഞൾപ്പൊടി – കാൽ സ്പൂൺ  
  • ഉപ്പ് – 1-2സ്പൂൺ ആവശ്യാനുസരണം 
  • വെളിച്ചെണ്ണ – 3-5 സ്പൂൺ  
ADVERTISEMENT

തയാറാക്കുന്ന വിധം 

ADVERTISEMENT

1) ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് 9 ചെറിയ ഉള്ളി ചേർത്ത് കളർ മാറുന്നതുവരെ വഴറ്റുക. ശേഷം തേങ്ങ ചേർത്ത് ബ്രൗൺ നിറം ആവുന്നത് വരെ വറക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ കൂടെ ചേർത്ത് നന്നായി വറക്കുക. ചൂട് കുറഞ്ഞ ശേഷം മിക്സിയിൽ അരച്ച് എടുക്കാം.

 2) ഒരു ഫ്രൈയിങ് പാനിൽ  വെളിച്ചെണ്ണ ഒഴിച്ച് സവാള ചേർത്ത് വഴറ്റുക. ശേഷം തക്കാളി കൂടെ ചേർത്ത് വഴറ്റുക. അതും നന്നായി ഉടയുന്ന വരെ വഴറ്റി വഴുതനങ്ങ (ചെറുതായി അരിഞ്ഞത്) കൂടെ ചേർത്ത് വഴറ്റി ഉടയ്ക്കണം. ശേഷം ഉപ്പും ചേർത്ത് പുളി പിഴിഞ്ഞ് ഒഴിച്ച്   വേവിക്കുക. വെന്തശേഷം അരപ്പ് ചേർത്ത്  നന്നായി തിളപ്പിക്കുക.

ADVERTISEMENT

 3) വീണ്ടും ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ബാക്കിയുള്ള ചെറിയ ഉള്ളി ചെറുതായി അരിഞ്ഞു ചേർത്ത് വഴറ്റി ബ്രൗൺ നിറം ആവുമ്പോൾ കറിയിലേക്കു ഒഴിക്കുക.

ശ്രദ്ധിക്കാൻ

  • ആവശ്യമെങ്കിൽ കഷ്ണങ്ങൾ ഓരോന്നും പ്രത്യേകമായി വഴറ്റി എടുക്കാം.
  • ഈ വഴുതനങ്ങാ പുളിയും തൈരും മാത്രം മതി ചോറ് ഉണ്ണാൻ.
  • കുറുകിയ ചാറോടു കൂടിയാണ് ഉണ്ടാക്കാക്കാറുള്ളത്. ഇത്രയും കുറുകിയ രീതിയിൽ വേണ്ട എങ്കിലും സാധനങ്ങൾ അളവിൽ കുറച്ചെടുത്താൽ മതി.