എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്. ഇറച്ചിപ്പുട്ട് ആയാലോ? രുചി ഇരട്ടിയാകും. വേറെ കറികളൊന്നും വേണ്ടതാനും. ചിക്കൻ, ബീഫ്, മട്ടൻ ഇഷ്ടമുള്ള ഏത് ഇറച്ചി വെച്ചും പുട്ട് തയാറാക്കാം. നോൺവെജ് ഇഷ്ടമല്ലാത്തവർക്ക് പനീർ ഉപയോഗിക്കാം. ചേരുവകൾ പുട്ടുപൊടി - രണ്ടു കപ്പ് എല്ലില്ലാത്ത ചിക്കൻ / ബീഫ് /

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ് പുട്ട്. ഇറച്ചിപ്പുട്ട് ആയാലോ? രുചി ഇരട്ടിയാകും. വേറെ കറികളൊന്നും വേണ്ടതാനും. ചിക്കൻ, ബീഫ്, മട്ടൻ  ഇഷ്ടമുള്ള ഏത് ഇറച്ചി വെച്ചും  പുട്ട് തയാറാക്കാം. നോൺവെജ് ഇഷ്ടമല്ലാത്തവർക്ക് പനീർ ഉപയോഗിക്കാം.

ചേരുവകൾ

  • പുട്ടുപൊടി - രണ്ടു കപ്പ്
  • എല്ലില്ലാത്ത ചിക്കൻ / ബീഫ് / മട്ടൻ -അര കിലോഗ്രാം
  • വെളിച്ചെണ്ണ- രണ്ട് ടേബിൾസ്പൂൺ
  • സവാള നീളത്തിൽ അരിഞ്ഞത് -4
  • ഇഞ്ചി- ഒരിഞ്ചു കഷണം
  • വെളുത്തുള്ളി - 5 അല്ലി
  • പച്ചമുളക് - 4
  • കറിവേപ്പില - രണ്ട് കതിർപ്പ്
  • തക്കാളി - ഒന്ന്
  • മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
  • മുളകുപൊടി - രണ്ട് ടീസ്പൂൺ
  • മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ
  • ഗരംമസാല - ഒരു ടീസ്പൂൺ
  • കട്ടി തേങ്ങാപ്പാൽ - കാൽ കപ്പ്
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • മട്ടനും ബീഫും ആണ് ഉപയോഗിക്കുന്നതെങ്കിൽ ആദ്യം അൽപം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് പ്രഷർകുക്കറിൽ വേവിച്ചെടുക്കുക.തണുത്തതിനുശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ചിക്കൻ നേരത്തെ വേവിക്കണ്ട ആവശ്യമില്ല.ചെറിയ കഷ്ണങ്ങളാക്കിയാൽ മാത്രം മതി.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ  വെളിച്ചെണ്ണ ചൂടാക്കി നീളത്തിൽ അരിഞ്ഞ സവാള, ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്, ചെറുതായി അരിഞ്ഞ പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
  • സവാള വെന്തു നിറം മാറി തുടങ്ങുമ്പോൾ മസാലപ്പൊടികൾ  ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.
  • ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയും ഇറച്ചിയും  ഇറച്ചി വെന്ത വെള്ളവും  ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.
  • ഇടത്തരം തീയിൽ അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക. ചിക്കൻ ആണെങ്കിൽ വെള്ളം ചേർക്കേണ്ട ആവശ്യമില്ല ചിക്കനിലെ വെള്ളം കൊണ്ടു തന്നെ നന്നായി വെന്തു കിട്ടും.
  • നന്നായി വെന്ത് വെള്ളം വറ്റി കഴിയുമ്പോൾ കട്ടി തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിക്കുക. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യാം.
  • പുട്ടുപൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നനച്ചു എടുക്കുക.
  • ഒരു പുട്ടുകുറ്റിയിൽ തേങ്ങ ചിരകിയത്, ഇറച്ചി മസാല, പുട്ടുപൊടി ഇവ ഇടവിട്ട് ലയറുകളാക്കി നിറയ്ക്കുക.
  • നന്നായി ആവി വരുന്നതുവരെ വേവിച്ചെടുക്കുക.

    English Summary - Readers Recipe - Sunday Special Breakfast Spicy Irachi Puttu