പാന കോട്ട ഒരു ഇറ്റാലിയൻ മധുരമാണ്, ഇത് ഏതെങ്കിലും ബെറി സോസിന്റെ കൂടെ ആണ് സാധാരണ കഴിക്കുന്നത്‌. ചേരുവകൾ കട്ടിയുള്ള ക്രീം - 1 കപ്പ്‌ പാൽ - 1/2 കപ്പ്‌ പഞ്ചസാര - 2 ടേബിൾസ്പൂൺ ജലാറ്റിൻ - 1 ടേബിൾസ്പൂൺ ചൂടുവെള്ളം - 2 ടേബിൾസ്പൂൺ വാനില എസൻസ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം : • ഒരു ചെറിയ പാത്രത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാന കോട്ട ഒരു ഇറ്റാലിയൻ മധുരമാണ്, ഇത് ഏതെങ്കിലും ബെറി സോസിന്റെ കൂടെ ആണ് സാധാരണ കഴിക്കുന്നത്‌.

ചേരുവകൾ

  • കട്ടിയുള്ള ക്രീം - 1 കപ്പ്‌
  • പാൽ - 1/2 കപ്പ്‌
  • പഞ്ചസാര - 2 ടേബിൾസ്പൂൺ
  • ജലാറ്റിൻ - 1 ടേബിൾസ്പൂൺ
  • ചൂടുവെള്ളം - 2 ടേബിൾസ്പൂൺ
  • വാനില എസൻസ് - 1 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം :

• ഒരു ചെറിയ പാത്രത്തിൽ ജലാറ്റിനും ചൂടുവെള്ളവും കൂടി നന്നായി ഇളക്കി ജലാറ്റിൻ ഉരുക്കി എടുക്കുക.

ADVERTISEMENT

• ഒരു ഫ്രൈയിങ് പാൻ ചെറു തീയിൽ  ക്രീമും പാലും പഞ്ചസാരയും കൂടിയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ഒരു 4 - 5 മിനിറ്റ് ചെറുതീയിൽ  ഇളക്കി കൊണ്ട് ഇരിക്കുക. ഈ മിശ്രിതം തിളപ്പിക്കരുത്. തീ ഓഫ്‌ ചെയ്ത ശേഷം വാനില എസൻസും തയാറാക്കി വച്ചിരിക്കുന്ന ജലാറ്റിന്റെ മിശ്രിതവും ചേർത്ത് നന്നായി ഇളക്കി ഒരു പാത്രത്തിൽ അരിച്ച് എടുക്കുക.

• തയാറാക്കിയ ഈ മിശ്രിതം ചെറിയ കപ്പുകളിലാക്കി 4 - 5 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ഇത് ഫ്രീസറിൽ വയ്ക്കുവാൻ പാടില്ല.

ADVERTISEMENT

• ഒരു ബൗളിൽ കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ച് ഫ്രിഡ്ജിൽ നിന്നും കപ്പുകൾ എടുത്ത് ഇതിൽ 3/4 കപ്പ്‌ വരെ വെള്ളത്തിൽ 30 സെക്കന്റ്‌ മുക്കിവയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ കപ്പിൽനിന്നും പാന കോട്ട എളുപ്പത്തിൽ വിട്ടുപോരും. ഇനി ഒരു പാത്രത്തിൽ കപ്പ്‌ കമഴ്ത്തുക. ഇഷ്ടമുള്ള ടോപ്പിങ്സ് വച്ച് വിളമ്പാം.

English Summary : Panna cotta is a creamy and classic Italian dessert. Incredibly easy to make.