ഏറ്റവും ആരോഗ്യപ്രദമായ ചെറുപയറും ശര്‍ക്കരയും ചേര്‍ത്ത് നാലുമണിപ്പലഹാരമായി സുഖിയന്‍ ഞൊടിയിടയില്‍ തയാറാക്കാം. ചേരുവകൾ ചെറുപയര്‍ - അര കപ്പ് ശര്‍ക്കര - ഒരു കപ്പ് തേങ്ങാ ചിരകിയത് - കാല്‍ കപ്പ് തയാറാക്കുന്ന വിധം അരകപ്പ് ചെറുപയര്‍ മൂന്നു മണിക്കൂറോളം കുതിര്‍ത്തുവയ്ക്കുക. അതിനു ശേഷം കുക്കറില്‍ നികക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റവും ആരോഗ്യപ്രദമായ ചെറുപയറും ശര്‍ക്കരയും ചേര്‍ത്ത് നാലുമണിപ്പലഹാരമായി സുഖിയന്‍ ഞൊടിയിടയില്‍ തയാറാക്കാം. 

ചേരുവകൾ

  • ചെറുപയര്‍ - അര കപ്പ്
  • ശര്‍ക്കര - ഒരു കപ്പ്
  • തേങ്ങാ ചിരകിയത് - കാല്‍ കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

അരകപ്പ് ചെറുപയര്‍ മൂന്നു മണിക്കൂറോളം കുതിര്‍ത്തുവയ്ക്കുക. അതിനു ശേഷം കുക്കറില്‍ നികക്കെ വെള്ളം ഒഴിച്ച് രണ്ടോ മൂന്നോ വിസില്‍ വരെ വേവിക്കുക. ഒരു പാനില്‍ ഒരു കപ്പ് ശര്‍ക്കര എടുത്ത് കാല്‍ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ച് എടുക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് അതില്‍ കാല്‍ കപ്പ് തേങ്ങാ ചിരകിയത് ഇട്ട് ഇളക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ ജീരകവും ഏഴ് ഏലയ്ക്കാ ചതച്ചതും ചേര്‍ത്ത് നന്നായി ഇളക്കുക. നാല് മിനിട്ടിന് ശേഷം ഇതിലേക്ക് ചെറുപയറും ശര്‍ക്കര പാനിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് ശര്‍ക്കര പാനി വറ്റുന്നതു വരെ ഇളക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ചുക്ക് പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് മാറ്റിവയ്ക്കുക. ചൂടാറിയതിനു ശേഷം ആവശ്യമുള്ള വലിപ്പത്തില്‍ ഉരുളകളാക്കാം. 

ADVERTISEMENT

ഇനി ഒരു പാത്രത്തില്‍ മുക്കാല്‍ കപ്പ് മൈദയും കാല്‍ കപ്പ് അരിപ്പൊടി, ജീരകം, മഞ്ഞപ്പൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. അതിലേക്ക് ഉരുളയാക്കിയ ചെറുപയര്‍ മുക്കിയെടുത്ത് ചൂടായ എണ്ണയില്‍ വറുത്തു കോരുക. രുചികരമായ സുഖിയന്‍ റെഡി.