കറുമുറെ കൊറിക്കാൻ രുചികരമായ മിക്സ്ചർ തയാറാക്കാം. ചേരുവകൾ : 1. കടല മാവ് - 1 കപ്പ്‌ 2. അരിപ്പൊടി - 1/2 കപ്പ്‌ 3. തക്കാളി - 1 എണ്ണം 4. മസൂർ പരിപ്പ് - 1 ചെറിയ കപ്പ് 5. മുളകുപൊടി - 1/2 ടീസ്പൂൺ 6. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 7. കായം പൊടിച്ചത് - 1/4 ടീസ്പൂൺ 8. വെണ്ണ - 2 ടേബിൾ സ്പൂൺ 9. ചാറ്റ് മസാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുമുറെ കൊറിക്കാൻ രുചികരമായ മിക്സ്ചർ തയാറാക്കാം.

ചേരുവകൾ :

ADVERTISEMENT

1. കടല മാവ് - 1 കപ്പ്‌
2. അരിപ്പൊടി - 1/2 കപ്പ്‌
3. തക്കാളി - 1 എണ്ണം
4. മസൂർ പരിപ്പ് - 1 ചെറിയ കപ്പ്
5. മുളകുപൊടി - 1/2 ടീസ്പൂൺ
6. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
7. കായം പൊടിച്ചത് - 1/4 ടീസ്പൂൺ
8. വെണ്ണ - 2 ടേബിൾ സ്പൂൺ
9. ചാറ്റ് മസാല - 1/4 ടീസ്പൂൺ
10. എണ്ണ
11. ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം :

  • മസൂർ പരിപ്പ്  6 മണിക്കൂർ വെള്ളത്തിൽ കുതർത്ത് വയ്ക്കുക.
  • അതിനു ശേഷം നന്നായി കഴുകി വെള്ളം കളഞ്ഞു ഒരു കോട്ടൺ തുണിയിൽ വെള്ളം പോകാനായി പരത്തി ഇടുക. 
  • ഒരു പാത്രത്തിൽ കടലമാവ്, അരിപ്പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി, വെണ്ണ ആവശ്യത്തിന് ഉപ്പ് എന്നിവ ഇടുക. അതിലേക്ക് തക്കാളി നന്നായി അരച്ചെടുത്തത് കൂടി അരിച്ചു ഒഴിച്ച് കൊടുക്കുക. 
  • നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കുറേശ്ശേ വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി കുഴച്ചെടുക്കുക. 
  • നൂൽപുട്ട് ഉണ്ടാക്കുന്ന സേവ നാഴിയിൽ ചെറിയ ഓട്ട ഉള്ള അച്ചു ഇട്ട് കൊടുക്കുക. 
  • അതിന് ഉള്ളിൽ എണ്ണ തടവി കൊടുക്കുക. അതിലേക്കു മാവ് കുറച്ചു നിറക്കുക. എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ മീഡിയം തീയിൽ മിക്സ്ചർ പ്രെസ്സ് ചെയ്തു കൊടുക്കുക. ബ്രൗൺ കളർ ആയാൽ കോരി മാറ്റുക. 
  • അതേ എണ്ണയിൽ മസൂർ പരിപ്പ് വറത്തു കോരുക. മസൂർ പരിപ്പ് കുറച്ച് ഉപ്പ് ഇട്ടു ഇളക്കുക. മിക്സ്ചർ ഒന്ന് പൊടിച്ചെടുക്കുക. അതിലേക്ക് മസൂർ പരിപ്പ് ഇടുക. കുറച്ചു മുളകുപൊടി, ചാറ്റ് മസാല എന്നിവ ഇട്ടു നന്നായി ഇളക്കുക.