ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ചെടിയാണ് വൻപയർ. മാമ്പയർ, അച്ചിങ്ങപ്പയർ, വള്ളിപ്പയർ, പച്ചക്കറിപയർ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. പ്രോട്ടീനിൽ നിന്ന് ലഭ്യമാകുന്ന കലോറികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള സസ്യാഹാരമാണ് വൻപയർ ചെടിയുടെ ഇലകൾ. തനി നാടൻ രുചിയിൽ പോഷക സമ്പുഷ്ടമായ വൻപയർ മെഴുക്കുപുരട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ചെടിയാണ് വൻപയർ. മാമ്പയർ, അച്ചിങ്ങപ്പയർ, വള്ളിപ്പയർ, പച്ചക്കറിപയർ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. പ്രോട്ടീനിൽ നിന്ന് ലഭ്യമാകുന്ന കലോറികളുടെ ശതമാനം ഏറ്റവും കൂടുതലുള്ള സസ്യാഹാരമാണ് വൻപയർ ചെടിയുടെ ഇലകൾ. തനി നാടൻ രുചിയിൽ പോഷക സമ്പുഷ്ടമായ വൻപയർ മെഴുക്കുപുരട്ടി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • വൻപയർ -1 കപ്പ് (4 -5മണിക്കൂർ വെള്ളത്തിൽ കുതിർത്ത് എടുത്തത് )
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • മുളകുപൊടി -1 ടീസ്പൂൺ 
  • വെളുത്തുള്ളി ചതച്ചത് - 1 
  • വറ്റൽമുളക് - 2 
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • ഉപ്പ് 
ADVERTISEMENT

പാകം ചെയ്യുന്ന വിധം 

  • കുതിർത്ത വൻപയർ പ്രഷർകുക്കറിൽ ഉപ്പും മഞ്ഞൾപ്പൊടിയും  ചേർത്ത്  5 വിസിൽ വരുന്നത് വരെ വേവിക്കുക. 
  • പയർ കുഴഞ്ഞു പോകാതെ മീഡിയം തീയിൽ വച്ച് വേവിച്ചു മാറ്റി വയ്ക്കുക. 
  • ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. ശേഷം ഉണക്കമുളകും ചതച്ച വെളുത്തുള്ളിയും ഇട്ടു മൂപ്പിച്ച് എടുക്കുക. 
  • ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം 1 ടീസ്പൂൺ മുളകുപൊടി ചേർത്ത് നന്നായി കൂട്ടി യോജിപ്പിച്ച് വേവിച്ച പയറിലേക്കു ചേർക്കുക .
  • കറിവേപ്പില ചേർത്ത് നന്നായി ഇളക്കി വാങ്ങുക.