പ്രഭാത ഭക്ഷണത്തിന് നല്ല സോഫ്റ്റ്‌ ബൺ ദോശയും കൂടെ ഒരു നാളികേര ചട്ണിയും... ചേരുവകൾ : ബൺ ദോശ ഉണ്ടാക്കാൻ : 1. പച്ചരി /ദോശ റൈസ് -1 1/2 കപ്പ്‌ 2. ഉലുവ -1/2 ടീസ്പൂൺ 3. അവൽ -3/4 കപ്പ്‌ 4. നാളികേരം -3/4 കപ്പ്‌ 5. ബേക്കിങ് സോഡ -ഒരു നുള്ള്(ഓപ്ഷണൽ ) 6. എണ്ണ -1 ടീസ്പൂൺ 7. കടുക് -1/4 ടീസ്പൂൺ 8. ഉഴുന്ന് പരിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാത ഭക്ഷണത്തിന് നല്ല സോഫ്റ്റ്‌ ബൺ ദോശയും കൂടെ ഒരു നാളികേര ചട്ണിയും...

ചേരുവകൾ :

ADVERTISEMENT

ബൺ ദോശ ഉണ്ടാക്കാൻ :

1. പച്ചരി /ദോശ റൈസ് -1 1/2 കപ്പ്‌
2. ഉലുവ -1/2 ടീസ്പൂൺ
3. അവൽ -3/4 കപ്പ്‌
4. നാളികേരം -3/4 കപ്പ്‌
5. ബേക്കിങ് സോഡ -ഒരു നുള്ള്(ഓപ്ഷണൽ )
6. എണ്ണ -1 ടീസ്പൂൺ
7. കടുക് -1/4 ടീസ്പൂൺ
8. ഉഴുന്ന് പരിപ്പ് -1/2 ടീസ്പൂൺ
9. ഇഞ്ചി, പച്ചമുളക് (2 എണ്ണം ), കറിവേപ്പില അരിഞ്ഞത്
10. ഉപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം 

  • പച്ചരിയും ഉലുവയും കൂടി കുറച്ചു വെള്ളം ഒഴിച്ച്  6 മണിക്കൂർ കുതിർത്ത് എടുക്കുക.
  • അതിനുശേഷം നന്നായി കഴുകി അവൽ, നാളികേരം എന്നിവ കൂട്ടി കുറച്ചു വെള്ളം ഒഴിച്ച് ഇഡ്ലി മാവ് പരുവത്തിൽ അരച്ചെടുക്കുക. അതിലേക്കു ഉപ്പ് ഇട്ട് ഇളക്കി രാത്രി മുഴുവനോ അല്ലെങ്കിൽ ഒരു 8 മണിക്കൂർ എങ്കിലും പൊങ്ങാൻ വയ്ക്കുക. 
  • അതിനുശേഷം നന്നായി ഇളക്കി തണുപ്പുള്ള സമയമാണെങ്കിൽ ഒരു നുള്ള് ബേക്കിങ് സോഡ ചേർത്ത് ഇളക്കുക. 
  • ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് എന്നിവ വറക്കുക. അതിലേക്കു ഇഞ്ചി, പച്ചമുളക്, കറിവേപ്പില അരിഞ്ഞത് ഇട്ട് ഒന്ന് വഴറ്റുക. വറവ്‌ മാവിലേക്കു ഇടുക. അപ്പ ചട്ടി ചൂടാക്കി ഒരു തവി മാവ് നടുവിലായ് ഒഴിക്കുക. പരത്തി കൊടുക്കണ്ട. ചുറ്റും ഒരു നുള്ള് എണ്ണ ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. മുകൾ ഭാഗം വെന്തശേഷം മറുവശവും വേവിക്കുക.

ADVERTISEMENT

നാളികേര ചട്ണി

ചേരുവകൾ :

1. നാളികേരം -1 ചെറിയ കപ്പ്
2. തക്കാളി -1/2 എണ്ണം
3. ചുവന്ന മുളക് -3 എണ്ണം
4. വെളുത്തുള്ളി -2 അല്ലി
5. സവാള -1/2 എണ്ണം
6. കറിവേപ്പില
7. പൊട്ടുകടല -1 1/2 ടേബിൾ സ്പൂൺ
8.എണ്ണ -1 ടീസ്പൂൺ
9. കടുക് -1/4 ടീസ്പൂൺ
10.ഉഴുന്ന് -1/2 ടീസ്പൂൺ
11. കറിവേപ്പില

തയാറാക്കുന്ന വിധം :

1 മുതൽ 6 വരെ ഉള്ള ചേരുവകൾ മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക. അതിലേക്കു പൊട്ടുകടലയും ഉപ്പും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് മാറ്റി കുറച്ചു വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് കറിവേപ്പില എന്നിവ വറത്ത് ഇതിലേക്ക് ഇടുക.

English Summary : Bun Dosa and Coconut Chutney for Breakfast