പച്ചമാങ്ങാ കൊണ്ടുള്ള ഈ കൂട്ടാൻ മാത്രം മതി വീണ്ടും ചോറ് മേടിച്ചു കഴിച്ചു പോകും... ചേരുവകൾ പച്ച മാങ്ങാ - 1 ചെറിയ ഉള്ളി - 5-6 പച്ചമുളക് - 4-5 മല്ലിപ്പൊടി- 2 ടേബിൾസ്പൂൺ മുളകുപൊടി - 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ സവാള - 1 തേങ്ങാപ്പാൽ - ½ കപ്പ് (ഒന്നാംപാൽ) + 1 ½ കപ്പ് (രണ്ടാം പാൽ) ഇഞ്ചി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പച്ചമാങ്ങാ കൊണ്ടുള്ള ഈ കൂട്ടാൻ മാത്രം മതി വീണ്ടും ചോറ് മേടിച്ചു കഴിച്ചു പോകും...

ചേരുവകൾ 

  • പച്ച മാങ്ങാ - 1
  • ചെറിയ ഉള്ളി - 5-6
  • പച്ചമുളക് - 4-5
  • മല്ലിപ്പൊടി- 2 ടേബിൾസ്പൂൺ
  • മുളകുപൊടി - 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • സവാള - 1 
  • തേങ്ങാപ്പാൽ - ½ കപ്പ് (ഒന്നാംപാൽ) + 1 ½ കപ്പ് (രണ്ടാം പാൽ)
  • ഇഞ്ചി - 1 ഇഞ്ച് നീളത്തിൽ 
  • കടുക് - 1/2 ടീസ്പൂൺ
  • കറിവേപ്പില
  • വറ്റൽ മുളക് - 2
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • ഉപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • പച്ച മാങ്ങാ തൊലി കളഞ്ഞ് കുറച്ചു കനത്തിൽ അരിഞ്ഞു വയ്ക്കുക.
  • ഒരു മൺകലത്തിൽ (പകരം ഫ്രൈയിങ് പാൻ ഉപയോഗിക്കാം) അരിഞ്ഞ സവാള, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില, ഇഞ്ചി എന്നിവ ചേർക്കുക.
  • അടുത്തതായി മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, പച്ച മുളക്, ഇഞ്ചി, ഉപ്പ്, 1 ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് എല്ലാം കൈകൊണ്ട് നന്നായി തിരുമ്മി എടുക്കുക.
  • നേർത്ത തേങ്ങാപ്പാൽ ഒഴിച്ച് , മാങ്ങാ കഷണങ്ങളും ചേർത്ത് വേവിക്കുക.
  • കറി അടച്ചു വച്ച് തിളപ്പിക്കുക.  ഇടയ്ക്ക് ഇളക്കി കൊടുക്കുക.
  • മാങ്ങ വെന്ത ശേഷം തീ അണച്ച് ഒന്നാംപാൽ  ചേർക്കുക.
  • ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കുക, കറിവേപ്പില, അരിഞ്ഞ ചെറിയ ഉള്ളി എന്നിവ വഴറ്റി കറിയിലേക്ക് താളിച്ചു ചേർക്കാം.