മൈസൂർ കൊട്ടാരത്തിൽ തുടങ്ങി കർണാടക മുഴുവൻ പ്രിയപ്പെട്ടതായി മാറിയ ബിസി ബെലെ ബാത്ത് രുചിക്കൂട്ട്. അരക്കപ്പ് പച്ചരിയും പരിപ്പും അരമണിക്കൂർ കുതിർത്തി വേവിച്ച് മാറ്റിവയ്ക്കു. ആവശ്യമുള്ള ചേരുവകൾ; നെയ്യ് - ഒരു ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് - ഒരു ടേബിൾസ്പൂൺ എണ്ണ - ഒരു ടേബിൾസ്പൂൺ കടുക് - ഒരു ടീസ്പൂൺ ഉലുവ -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈസൂർ കൊട്ടാരത്തിൽ തുടങ്ങി കർണാടക മുഴുവൻ പ്രിയപ്പെട്ടതായി മാറിയ ബിസി ബെലെ ബാത്ത് രുചിക്കൂട്ട്.

അരക്കപ്പ് പച്ചരിയും പരിപ്പും അരമണിക്കൂർ കുതിർത്തി വേവിച്ച് മാറ്റിവയ്ക്കു. 

ADVERTISEMENT

ആവശ്യമുള്ള ചേരുവകൾ;

  • നെയ്യ് - ഒരു ടേബിൾ സ്പൂൺ
  • അണ്ടിപ്പരിപ്പ് - ഒരു ടേബിൾസ്പൂൺ
  • എണ്ണ - ഒരു ടേബിൾസ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • ഉലുവ - കാൽ ടീസ്പൂൺ
  • കടലപ്പരിപ്പ് - ഒരു ടേബിൾസ്പൂൺ
  • കായപ്പൊടി - കാൽടീസ്പൂൺ
  • കറിവേപ്പില - ഒരു തണ്ട് 
  • ചെറിയ ഉള്ളി - അര കപ്പ്
  • ഉരുളക്കിഴങ്ങ് - ചെറിയ കഷണങ്ങൾ മുക്കാൽകപ്പ്
  • കാരറ്റ് ചെറിയ – കഷ്ണങ്ങളാകയത് അര കപ്പ്
  • ബീൻസ് – അര കപ്പ്
  • ഗ്രീൻപീസ് – അര കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് വറുത്ത് കോരി മാറ്റി വയ്ക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് കടുക്, ഉലുവ, കടല പരിപ്പ്, കായപ്പൊടി, കറിവേപ്പില ഇവ പൊട്ടിക്കുക. അതിനുശേഷം പച്ചക്കറികൾ യഥാക്രമം വഴറ്റുക. അഞ്ചുമിനിറ്റ് മൂടി വച്ച് വേവിക്കുക.

ADVERTISEMENT

ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, 2 ടേബിൾ സ്പൂൺ ബിസി ബേലേബാത്ത് മസാലപ്പൊടി, ഒരു ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് നന്നായി ഇളക്കുക. പച്ചമണം മാറിയതിനുശേഷം 2 കപ്പ് വെള്ളം ഒഴിച്ച് പച്ചക്കറികൾ നന്നായി വേവിച്ചെടുക്കുക. 

ഇനി ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറും പരിപ്പും കൂടി ചേർത്തിളക്കി 10 മിനിറ്റ് എല്ലാം കുഴയുന്നത് വരെ വേവിക്കുക.  അതിനുശേഷം മല്ലിയിലയും വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ചേർത്ത് അച്ചാർ പപ്പടം എന്നിവയുടെ കൂടെ കഴിക്കാം.

English Summary : Bisi Bele Bath , Karnataka special hot Lentil Rice