നെയ്പ്പായസം തയാറാക്കാൻ അരി തന്നെ വേണമെന്നില്ല. പുതിയ രുചികൾ തേടുന്നവർക്ക് നുറുക്കുഗോതമ്പ് കൊണ്ടും നെയ്പ്പായസം തയാറാക്കാം. ചേരുവകൾ നുറുക്കുഗോതമ്പ് - ഒരു കപ്പ് വെള്ളം- രണ്ടര കപ്പ് ശർക്കര -500 ഗ്രാം നെയ്യ് - കാൽക്കപ്പ് + 5 ടേബിൾസ്പൂൺ തേങ്ങ ചിരകിയത് - ഒരു കപ്പ് ഏലയ്ക്കാപ്പൊടി - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്പ്പായസം തയാറാക്കാൻ അരി തന്നെ വേണമെന്നില്ല. പുതിയ രുചികൾ തേടുന്നവർക്ക് നുറുക്കുഗോതമ്പ് കൊണ്ടും നെയ്പ്പായസം തയാറാക്കാം.

ചേരുവകൾ

  • നുറുക്കുഗോതമ്പ് - ഒരു കപ്പ്
  • വെള്ളം- രണ്ടര കപ്പ്
  • ശർക്കര -500 ഗ്രാം
  • നെയ്യ് - കാൽക്കപ്പ് + 5 ടേബിൾസ്പൂൺ
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നുറുക്കുഗോതമ്പ് ചെറിയ തീയിൽ 10 മിനിറ്റ് വറുത്തെടുക്കുക. നന്നായി കഴുകിയ ശേഷം ഒരു പ്രഷർ കുക്കറിൽ രണ്ടര കപ്പ് വെള്ളം ചേർത്ത് വേവിക്കുക. ഒരു വിസിൽ വന്ന ശേഷം തീ കുറച്ച് 5 മിനിറ്റ് കൂടി വേവിച്ചാൽ നന്നായി വെന്തു കിട്ടും.

ADVERTISEMENT

ശർക്കര ഒരു ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിച്ചശേഷം അരിച്ചെടുക്കുക.

നന്നായി വെന്ത നുറുക്ക് ഗോതമ്പിലേക്ക് ശർക്കര പാനിയും കാൽ കപ്പ് നെയ്യും ചേർത്ത് നന്നായി വരട്ടി എടുക്കണം.

ADVERTISEMENT

ഗോതമ്പും ശർക്കരയും കൂടി നന്നായി യോജിച്ചു വരുമ്പോൾ തേങ്ങ ചിരകിയത് ചേർക്കാം.

എല്ലാംകൂടി യോജിച്ച് പായസം കുറുകി തുടങ്ങുമ്പോൾ ഒരു സ്പൂൺ നെയ്യ് കൂടി ഒഴിച്ച് കൊടുത്ത് തീ ഓഫ് ചെയ്യാം. രുചികരമായ നെയ്പ്പായസം തയാർ. നല്ല ചൂടോടെ  അല്പം തെറ്റിപ്പൂവും  തുളസിയിലയും വിതറി വാഴയിലകൊണ്ട് അടച്ചു അൽപനേരം വെച്ചാൽ പായസത്തിന് രുചിയേറും.

English Summary  : Delicious Neypayasam with broken wheat.