ഈസ്റ്റർ ആഘോഷത്തിന് ഒരാഴ്ച മാത്രം, സ്പെഷൽ രുചിയിൽ കുട്ടിയപ്പം. ചേരുവകൾ : വറുത്ത അരിപ്പൊടി -1 കപ്പ്‌ വറുത്ത റവ - 1 കപ്പ് നാളികേരം - 1/2 കപ്പ്‌ ചോറ് - 1/2 കപ്പ്‌ പഞ്ചസാര - 1 ടീസ്പൂൺ യീസ്റ്റ് - 1/2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം : നാളികേരം, ചോറ് എന്നിവ കുറച്ചു വെള്ളം ചേർത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈസ്റ്റർ ആഘോഷത്തിന് ഒരാഴ്ച മാത്രം, സ്പെഷൽ രുചിയിൽ ആഘോഷദിനത്തിന് സ്പഷലായി കുട്ടിയപ്പം.

ചേരുവകൾ :

  • വറുത്ത അരിപ്പൊടി -1 കപ്പ്‌
  • വറുത്ത റവ - 1 കപ്പ്
  • നാളികേരം - 1/2 കപ്പ്‌
  • ചോറ് - 1/2 കപ്പ്‌
  • പഞ്ചസാര - 1 ടീസ്പൂൺ
  • യീസ്റ്റ് - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം :

  • നാളികേരം, ചോറ് എന്നിവ കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
  • ഒരു പാത്രത്തിൽ പഞ്ചസാര, യീസ്റ്റ് എന്നിവ  3 ടേബിൾ സ്പൂൺ ഇളം ചൂടു വെള്ളത്തിൽ ഇളക്കി വയ്ക്കുക. രാവിലെയാണ് മാവ് ഉണ്ടാക്കുന്നതെങ്കിൽ യീസ്റ്റ് 1 ടീസ്പൂൺ ഇടാം. അപ്പോൾ 2 മണിക്കൂർ കഴിഞ്ഞാൽ തന്നെ അപ്പം ഉണ്ടാക്കാം..
  • ഒരു പാത്രത്തിൽ അരിപ്പൊടി, റവ, ആവശ്യത്തിന് ഉപ്പ്, അരച്ച് വച്ച നാളികേരം, ചോറ് പേസ്റ്റ്, കലക്കി വച്ച യീസ്റ്റ് എന്നിവ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്കു കുറേശ്ശേ വെള്ളം ഒഴിച്ച് ദോശ മാവ് രൂപത്തിൽ കലക്കി എടുക്കുക.എന്നിട്ട് രാത്രി മുഴുവൻ പൊങ്ങി വരാനായി അടച്ചു വയ്ക്കുക.
  • രാവിലെ നന്നായി ഇളക്കി യോജിപ്പിച്ചു തവ ചൂടാക്കി ഒരു തവി മാവ് ഒഴിക്കുക. മുകളിൽ കുമിളകൾ വരാൻ തുടങ്ങുമ്പോൾ അടച്ചു വച്ചു വേവിക്കുക. മുകൾ ഭാഗം വേവ് ആകുമ്പോൾ മറച്ചിട്ടു വേവിച്ചെടുക്കാം.
ADVERTISEMENT

English Summary : Easter Special Breakfast Kuttiyappam