യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ചതിന്റെ ഓര്‍മ്മക്കായി, പെസഹ വ്യാഴാഴ്ച സന്ധ്യയ്ക്ക് ഭക്തിപൂര്‍വ്വം കേരളീയ രീതിയില്‍ വീടുകളില്‍ പെസഹ ആചരിക്കുന്നു. അതിനായി തയാറാക്കുന്നതാണ്‌ പുളിപ്പില്ലാത്ത പെസഹ അപ്പവും തേങ്ങാപ്പാലും മധുരവും കൂടി കുറുക്കിയെടുക്കുന്ന പെസഹ പാലും. പെസഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹ ആചരിച്ചതിന്റെ ഓര്‍മ്മക്കായി, പെസഹ വ്യാഴാഴ്ച സന്ധ്യയ്ക്ക് ഭക്തിപൂര്‍വ്വം കേരളീയ രീതിയില്‍ വീടുകളില്‍ പെസഹ ആചരിക്കുന്നു. അതിനായി തയാറാക്കുന്നതാണ്‌ പുളിപ്പില്ലാത്ത പെസഹ അപ്പവും തേങ്ങാപ്പാലും മധുരവും കൂടി കുറുക്കിയെടുക്കുന്ന പെസഹ പാലും.

പെസഹ അപ്പം

ADVERTISEMENT

ചേരുവകള്‍ (ഒരു അപ്പത്തിന്):

•  വറുത്ത  അരിപ്പൊടി   - 1 കപ്പ്  
•  ഉഴുന്ന് - 1/4 കപ്പ്
•  കുരുമുളക് - 8-10 മണികള്‍
•  ജീരകം - 1/4 ടീസ്പൂൺ
•  തേങ്ങാ ചിരകിയത് - 1/2 കപ്പ്
•  ഉപ്പ് ആവശ്യത്തിന്
•  വെള്ളം - 1 കപ്പ്

തയാറാക്കുന്ന വിധം:

•  ഉഴുന്ന് നന്നായി കഴുകി രണ്ട് മണിക്കൂർ കുതിര്‍ത്ത്, കുരുമുളകും ജീരകവും ചേര്‍ത്ത് അരച്ചെടുക്കുക.

ADVERTISEMENT

•  വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങയും (തേങ്ങയും 1-2 ചുവന്നുള്ളിയും തരുതരുപ്പായി അരച്ചെടുത്തും ചേര്‍ക്കാവുന്നതാണ്) അരച്ചെടുത്ത ഉഴുന്ന് കൂട്ടും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇളക്കി ഒരു മണിക്കൂർ വയ്ക്കുക.

•  പിന്നീട് ഒരു പാത്രത്തിൽ എണ്ണ പുരട്ടി അതിലേക്ക് മാവ് ഒഴിച്ചു ഒരു അപ്പച്ചെമ്പിൽ അല്ലങ്കിൽ ഒരു സ്റ്റീമറിൽ 20 മിനിറ്റ് വേവിക്കുക.(ഓശാന ഞായറാഴ്ച കിട്ടുന്ന കുരുത്തോല കുരിശിന്റെ ആകൃതിയില്‍ അപ്പത്തിന്‌ മുകളില്‍ വയ്ക്കാം)

പെസഹ പാല്‍

ചേരുവകള്‍:

ADVERTISEMENT

•  വറുത്ത അരിപ്പൊടി - 3 ടേബിള്‍ സ്പൂണ്‍
•  ശര്‍ക്കര - 70 ഗ്രാം
•  വെള്ളം - 1/2 കപ്പ്
•  തേങ്ങാപ്പാല്‍ - 1 1/2 കപ്പ് (ഒന്നാം പാലും രണ്ടാം പാലും ഒരുമിച്ച്)
•  ഏലയ്ക്കാ പൊടി - 1/4 ടീസ്പൂണ്‍ (ഇഷ്ടമുണ്ടെങ്കില്‍ ജീരകപ്പൊടിയും ചുക്കുപൊടിയും കൂടി ചേര്‍ക്കാവുന്നതാണ്)

തയാറാക്കുന്ന വിധം:

•  ശര്‍ക്കര വെള്ളമൊഴിച്ച് ഉരുക്കി പാനിയാക്കുക.
• തേങ്ങാ പാലില്‍ വറുത്ത അരിപ്പൊടി കട്ടയില്ലാതെ കലക്കി ചെറിയ തീയിൽ സ്റ്റൗവിൽ വയ്ക്കുക. ചെറിയ ചൂടിലുള്ള ശര്‍ക്കര പാനി  ഇതിലേക്കൊഴിച്ച് നന്നായി യോജിപ്പിക്കുക.
• ഇനി സ്റ്റൗ മീഡിയം തീയിൽ വച്ച് കൈയെടുക്കാതെ 3- 3 1/2 മിനിറ്റ് ഇളക്കി ഇത് കുറുക്കിയെടുക്കുക. സ്റ്റൗ ഓഫ് ചെയ്തതിന് ശേഷം ഏലയ്ക്കാ പൊടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് വിളമ്പാം.(കുരുത്തോല കുരിശിന്റെ ആകൃതിയില്‍ പെസഹ പാലിനു മുകളില്‍ വയ്ക്കാം)

English Summary : Pesaha Appam  to be served on night of Maundy Thursday.