മധുരമുള്ള മാമ്പഴം കൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ പേട വീട്ടിൽ തയാറാക്കാം. ചേരുവകൾ മാങ്ങാ പൾപ്പ് - 1 കപ്പ് പാൽപ്പൊടി - 1 1/2 കപ്പ് പഞ്ചസാര - 1/4 കപ്പ് ഏലയ്ക്കാപ്പൊടി - ഒരു നുളള് ബദാം / അണ്ടിപ്പരിപ്പ് / പിസ്താ (നുറുക്കിയത്) - ആവശ്യത്തിന് നെയ്യ് - 1 ടീസ്പൂൺ തയാറാക്കുന്ന വിധം മാങ്ങാ പൾപ്പ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരമുള്ള മാമ്പഴം കൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ പേട വീട്ടിൽ തയാറാക്കാം.

ചേരുവകൾ 

  • മാങ്ങാ പൾപ്പ് - 1  കപ്പ് 
  • പാൽപ്പൊടി - 1 1/2 കപ്പ് 
  • പഞ്ചസാര - 1/4 കപ്പ് 
  • ഏലയ്ക്കാപ്പൊടി - ഒരു നുളള്
  • ബദാം / അണ്ടിപ്പരിപ്പ് / പിസ്താ (നുറുക്കിയത്) - ആവശ്യത്തിന് 
  • നെയ്യ് - 1 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം 

  • മാങ്ങാ പൾപ്പ്, പഞ്ചസാര പൊടിച്ചത്, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഒരു പാനിൽ, ചെറു തീയിൽ 5 മിനിറ്റ് നേരം വേവിക്കുക. 
  • അതിനു ശേഷം, പാൽപ്പൊടി ചേർത്ത് തുടർച്ചയായി ഇളക്കുക. ഇടയ്ക്ക് അൽപ്പം നെയ്യും കൂടി ചേർത്ത്, ഒറ്റ കട്ട ആകുന്നതു വരെ ഇളക്കിയെടുക്കേണ്ടതാണ്. ഏകദേശം 10 മിനിറ്റോളം സമയം വേണ്ടിവരും. 
  • ഇനി തീയണച്ച് നെയ്യ് പുരട്ടി വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് ചൂടാറാൻ വയ്ക്കുക. നന്നായി ചൂടാറിയ ശേഷം, ഇഷ്ടമുള്ള ആകൃതിയിൽ പേട ഉണ്ടാക്കിയെടുക്കാവുന്നതാണ്.  കൈയിൽ ഒട്ടുകയാണെങ്കിൽ അൽപം നെയ്യ് തടവിയാൽ മതിയാകും. ഡ്രൈ ഫ്രൂട്ട്സ് നുറുക്കിയത് ഓരോ പേടയുടെ മുകളിലും വച്ച് അമർത്തിക്കൊടുക്കാം. ഇനി 2  മണിക്കൂർ നേരത്തേക്ക് മാറ്റിവച്ചതിന് ശേഷം ഉപയോഗിക്കാം.

English Summary : 3 Ingredients Mango Peda Recipe.