പുണ്യ മാസത്തിൽ ഓരോ ദിവസത്തെയും നോമ്പിനു ശേഷമുള്ള ഇഫ്താറും ഏറെ പ്രാധാന്യമുള്ളതാണ്. ഇതിനോടകം തന്നെ ഒരുപാട് നോമ്പ് തുറ വിഭവങ്ങൾ നമ്മൾ എല്ലാവരും പരിചയപ്പെട്ടു കഴിഞ്ഞു. എന്നാൽ ഈ വർഷത്തെ നോമ്പ് തുറക്ക് വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ബനാന പാൻ കേക്ക് റോൾ. ഇത് നോമ്പ് തുറക്കലിന് മാത്രമല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണ്യ മാസത്തിൽ ഓരോ ദിവസത്തെയും നോമ്പിനു ശേഷമുള്ള ഇഫ്താറും ഏറെ പ്രാധാന്യമുള്ളതാണ്. ഇതിനോടകം തന്നെ ഒരുപാട് നോമ്പ് തുറ വിഭവങ്ങൾ നമ്മൾ എല്ലാവരും പരിചയപ്പെട്ടു കഴിഞ്ഞു. എന്നാൽ ഈ വർഷത്തെ നോമ്പ് തുറക്ക് വളരെ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ബനാന പാൻ കേക്ക് റോൾ. ഇത് നോമ്പ് തുറക്കലിന് മാത്രമല്ല സാധാരണ ദിവസങ്ങളിൽ വൈകുനേരത്തെ ചായയ്ക്കൊപ്പം പലഹാരമായും തയാറാക്കാം.

ചേരുവകൾ

  • പഴുത്ത ഏത്തയ്ക്ക - 3 എണ്ണം
  • ശർക്കര - 1/2 കപ്പ്‌
  • വെള്ളം - 1/4 കപ്പ്‌
  • ഏലയ്ക്ക പൊടി - 1/2 ടീസ്പൂൺ
  • മൈദ - 1 1/2 കപ്പ്‌
  • പാൽ - 1 കപ്പ്‌
  • തേങ്ങ ചിരകിയത് - ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • നെയ്യ് - 2 ടേബിൾസ്പൂൺ
ADVERTISEMENT

പാകം ചെയ്യുന്ന വിധം

ആദ്യം ഏത്തയ്ക്ക അതിലെ കറുത്ത കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ച് എടുക്കണം. അതിന് ശേഷം ഒരു ഫ്രൈയിങ് പാനിൽ അരച്ച് വച്ചിരിക്കുന്ന ഏത്തയ്ക്ക ചേർത്ത് കൊടുക്കണം. ഇതിന്റെ കൂടെ 1/2 കപ്പ്‌ ശർക്കര 1/4 കപ്പ്‌ വെള്ളം ചേർത്ത് ഉരുകിയത് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. അതിന് ശേഷം ഈ കൂട്ടിലേക്ക് നെയ്യ് ഒഴിച്ച് വരട്ടി എടുക്കണം. ഇതിലേക്ക് ഏലയ്ക്കാപ്പൊടി കൂടി ചേർത്ത് ഇളക്കി മാറ്റി വയ്ക്കണം. 

ADVERTISEMENT

വേറൊരു ബൗളിൽ മൈദ, ഉപ്പ്, പാൽ എന്നിവ ചേർത്ത് നന്നായി കുഴയ്ക്കണം. മാവിന്റെ പരുവം എത്താൻ ഉണ്ടെങ്കിൽ വെള്ളം കൂടി ചേർത്ത് കൊടുക്കാം. തയാറാക്കിയ മാവ് കൊണ്ട് പാൻ കേക്ക് ഉണ്ടാക്കി അതിൽ തയാറാക്കി വച്ചിരിക്കുന്ന ഏത്തപ്പഴക്കൂട്ട് നിരത്തി അതിന്റെ മുകളിൽ ചിരകിയ തേങ്ങ വിതറി ചുരുട്ടി എടുക്കണം. ഇങ്ങനെ തന്നെ കഴിക്കാം ആവശ്യമെങ്കിൽ ചെറിയ റോൾസായിട്ട് മുറിച്ചു കഴിക്കാം.

English Summary : Banana Pancake Rolls