വളരെ പെട്ടെന്ന് തയാറാക്കാവുന്ന നല്ല ഹെല്‍ത്തിയായിട്ടുള്ള ഒരു കറിയാണ്‌ ഇത്. താളിച്ച് ചേര്‍ക്കാന്‍ മാത്രമേ സ്റ്റൗ ഓണ്‍ ചെയ്യേണ്ടതുള്ളൂ. അതുകൊണ്ട് തന്നെ സാലഡ് വെള്ളരിക്കയുടെയും തൈരിന്റെയും പോഷകമൂല്യങ്ങളും കുളിര്‍മയും ഒട്ടും നഷ്ടപ്പെടുന്നുമില്ല. ചേരുവകള്‍ • കക്കരിക്ക - 2 എണ്ണം • തേങ്ങ ചിരകിയത് - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ പെട്ടെന്ന് തയാറാക്കാവുന്ന നല്ല ഹെല്‍ത്തിയായിട്ടുള്ള ഒരു കറിയാണ്‌ ഇത്. താളിച്ച് ചേര്‍ക്കാന്‍ മാത്രമേ സ്റ്റൗ ഓണ്‍ ചെയ്യേണ്ടതുള്ളൂ. അതുകൊണ്ട് തന്നെ സാലഡ് വെള്ളരിക്കയുടെയും തൈരിന്റെയും പോഷകമൂല്യങ്ങളും കുളിര്‍മയും  ഒട്ടും നഷ്ടപ്പെടുന്നുമില്ല.

ചേരുവകള്‍

ADVERTISEMENT

കക്കരിക്ക - 2 എണ്ണം
തേങ്ങ ചിരകിയത് - 1/2 കപ്പ്
പച്ചമുളക് - 2 എണ്ണം
കടുക് - 1/4 ടീസ്പൂണ്‍
അധികം പുളിയില്ലാത്ത കട്ടത്തൈര്‌ - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ADVERTISEMENT

•  കക്കരിക്ക തോലുകളഞ്ഞ് പൊടിയായി അരിഞ്ഞെടുക്കുക. ഇതില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 1/2 മണിക്കൂര്‍ മാറ്റി വയ്ക്കുക.

•  തേങ്ങാ ചിരകിയതും പച്ചമുളകും കൂടി ഒതുക്കിയെടുക്കുക. ഇതിലേക്ക് കടുക് ചേര്‍ത്ത് മിക്സിയില്‍ ഒന്നുകൂടി കറക്കിയെടുക്കുക.(കടുക് ഒട്ടും അരയരുത്. ചെറുതായി പൊട്ടുന്നതാണ്‌ ശരിയായ പാകം. കല്ലില്‍ വച്ചും ചതച്ചെടുക്കാം)

ADVERTISEMENT

•  ഇനി അരിഞ്ഞ് ഉപ്പ് ചേര്‍ത്ത് വച്ച കക്കരിക്കയിലേക്ക് തേങ്ങ ഒതുക്കിയെടുത്തതും നന്നായി ഉടച്ചെടുത്ത തൈരും ചേര്‍ത്ത് യോജിപ്പിക്കണം. ഉപ്പ് കുറവുണ്ടെങ്കില്‍ ചേര്‍ത്ത് കൊടുത്തതിനു ശേഷം കടുകും ഉണക്ക മുളകും കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ക്കാം. 

•  വളരെ രുചികരമായ പെരക്ക് കറി റെഡി.

English Summary : Salad Cucumber Curry