അരിപ്പൊടിയുടെ കുറുക്കിൽ തേങ്ങയുടെയും ജീരകത്തിന്റെയും വെളുത്തുള്ളിയുടെയും സ്വാദുള്ള കുഞ്ഞുകുഞ്ഞുപിടികൾ. അതിനൊപ്പം തന്നെയുണ്ട് കുരുമുളകിട്ട് വേവിച്ച ചിക്കനും. ഈ പിടി തയാറാക്കാന്‍ എടുക്കുന്നതോ തരിയുള്ള പുട്ടു പൊടിയും. അങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉള്ളതാണ് കുന്നംകുളംകാരുടെ കോഴിയും പിടിയും. ചേരുവകള്‍: •

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിപ്പൊടിയുടെ കുറുക്കിൽ തേങ്ങയുടെയും ജീരകത്തിന്റെയും വെളുത്തുള്ളിയുടെയും  സ്വാദുള്ള കുഞ്ഞുകുഞ്ഞുപിടികൾ. അതിനൊപ്പം തന്നെയുണ്ട് കുരുമുളകിട്ട് വേവിച്ച ചിക്കനും. ഈ പിടി തയാറാക്കാന്‍ എടുക്കുന്നതോ തരിയുള്ള പുട്ടു പൊടിയും. അങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉള്ളതാണ് കുന്നംകുളംകാരുടെ കോഴിയും പിടിയും.

ചേരുവകള്‍:

ADVERTISEMENT

•  തരിയുള്ള വറുത്ത അരിപ്പൊടി - 2 കപ്പ്
•  വെള്ളം - 3 കപ്പ്
•  ജീരകം – 1/2 ടീസ്പൂൺ
•  വെളുത്തുള്ളി – 2 അല്ലി
•  തേങ്ങ ചിരകിയത് –  1 കപ്പ്
•  ഉപ്പ് - ആവശ്യത്തിന്‌
•  ചിക്കന്‍  - 350 ഗ്രാം
•  മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍ 
•  കുരുമുളക് പൊടി - 1 1/2 ടീസ്പൂണ്‍ 

തയാറാക്കുന്ന വിധം

•  അരിപ്പൊടിയിലേക്ക് ഉപ്പും മിക്സിയുടെ ജാറിൽ ഒതുക്കി എടുത്ത ജീരകവും വെളുത്തുള്ളിയും തേങ്ങ ചിരവിയതും ചേര്‍ത്ത് തിളച്ചുകൊണ്ടിരിക്കുന്ന വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ച് 5 മിനിറ്റ് മൂടി വയ്ക്കുക.

•  350 ഗ്രാം ചിക്കന്‍ കുറച്ച് ഉപ്പും 1/2 ടീസ്പൂണ്‍ കുരുമുളക് പൊടിയും 1/2 കപ്പ് വെള്ളവും ചേര്‍ത്ത് പ്രഷർ കുക്കറിൽ ഒരു വിസില്‍ വരുന്നത് വരെ വേവിച്ച് വയ്ക്കുക.

ADVERTISEMENT

•  ചൂട് കുറഞ്ഞു തുടങ്ങിയ അരിപ്പൊടി മിശ്രിതം 10 മിനിറ്റെങ്കിലും നന്നായി കുഴച്ചു മയപ്പെടുത്തണം. സഹിക്കാവുന്ന ചൂടില്‍ നല്ല മയത്തില്‍ കുഴച്ചെടുക്കുന്നതിലാണ്‌ പിടിയുടെ വിജയരഹസ്യമിരിക്കുന്നത്. (കുഴക്കുന്നത് കുറഞ്ഞാല്‍ ഉരുളകള്‍ പൊട്ടി പോകാന്‍ സാധ്യതയുണ്ട്). അതിനുശേഷം ചെറിയ ചെറിയ ഉരുളകള്‍ ആയി ഉരുട്ടിയെടുക്കണം. പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടെ തരിയില്ലാത്ത വറുത്ത അരിപ്പൊടി തൂവിക്കൊടുക്കാം.

•  ഇനി 6 കപ്പ് വെള്ളം തിളപ്പിച്ച്, വേവിച്ച് വച്ച ചിക്കനും 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 1 ടീസ്പൂണ്‍ കുരുമുളക് പൊടിയും കുറച്ച് ഉപ്പും ചേര്‍ത്ത് കൊടുക്കാം. വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോള്‍ ഉരുളകള്‍ കുറച്ച് കുറച്ചായി ചേര്‍ത്ത് 7-8 മിനിറ്റ് ചെറിയ തീയില്‍ അടച്ച് വച്ച് വേവിക്കണം. (ഇടയ്ക്ക് ഇളക്കി കൊടുക്കണം).

•  1/2 ടീസ്പൂൺ ജീരകവും 2 അല്ലി വെളുത്തുള്ളിയും 1/2 കപ്പ് തേങ്ങ ചിരവിയതും കുറച്ച് വെള്ളമൊഴിച്ച് നന്നായി അരച്ചെടുക്കണം.

•  1/4 കപ്പ് വെള്ളത്തില്‍ 3 ടേബിള്‍ സ്പൂണ്‍ തരിയില്ലാത്ത അരിപ്പൊടി കട്ടയില്ലാതെ കലക്കിയെടുക്കുക.

ADVERTISEMENT

•  ഉരുളകള്‍ വെന്ത് കഴിഞ്ഞാല്‍ അരിപ്പൊടികലക്കിയതും തേങ്ങാ അരച്ചതും ചേര്‍ത്ത് പതുക്കെ യോജിപ്പിച്ചെടുക്കണം. ഇത് നന്നായി തിളച്ച് വരുന്നതിനൊപ്പം പിടി കുറുകി വരും. അപ്പോള്‍ സ്റ്റൗ ഓഫ് ചെയ്ത് കുറച്ച് ചൂടാറുന്നതു വരെ വെയ്റ്റ് ചെയ്യണം.

സ്വാദിഷ്ടമായ പിടി റെഡി!

English Summary : Kunnamkulam Special Kozhi Pidi.