നോമ്പുതുറക്കാൻ ഇത് ഒരെണ്ണം മാത്രം മതി. ഏറെ പോഷകഗുണങ്ങൾ നിറഞ്ഞ ഒരു പലഹാരമാണിത്. കുട്ടികൾ മുതൽ മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണിത്. ചേരുവകൾ ഏത്തപ്പഴം- 2 തേങ്ങ ചിരകിയത് - ഒരു കപ്പ് നെയ്യ് - 3 ടേബിൾ സ്പൂൺ നട്സ് - അരക്കപ്പ് പഞ്ചസാര - 3 ടേബിൾസ്പൂൺ ഏലയ്ക്കാപൊടിച്ചത് - അര ടീസ്പൂൺ മൈദ - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോമ്പുതുറക്കാൻ ഇത് ഒരെണ്ണം മാത്രം മതി. ഏറെ പോഷകഗുണങ്ങൾ നിറഞ്ഞ ഒരു പലഹാരമാണിത്. കുട്ടികൾ മുതൽ മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണിത്.

ചേരുവകൾ

  • ഏത്തപ്പഴം- 2
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • നെയ്യ് - 3 ടേബിൾ സ്പൂൺ
  • നട്സ് - അരക്കപ്പ് 
  • പഞ്ചസാര - 3 ടേബിൾസ്പൂൺ
  • ഏലയ്ക്കാപൊടിച്ചത് - അര ടീസ്പൂൺ
  • മൈദ - ഒരു കപ്പ്
  • പാൽ / വെള്ളം - ഒന്നേകാൽ കപ്പ്
  • മുട്ട - 3
  • ഉപ്പ് - ആവശ്യത്തിന്
  • പൊടിച്ച പഞ്ചസാര - കാൽ കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ ഒരു ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി നട്സ് വറുത്തുകോരുക. (അണ്ടിപ്പരിപ്പ്,ബദാം, പിസ്ത ഏതു വേണമെങ്കിലും ഉപയോഗിക്കാം)
  • ഇതേ നെയ്യിലേക്ക് അരിഞ്ഞ ഏത്തപ്പഴം, തേങ്ങ ചിരകിയത്, പഞ്ചസാര, ഏലയ്ക്കാപ്പൊടി ഇവ ചേർത്ത് കൊടുക്കുക.
  • ചെറിയ തീയിൽ നന്നായി വേവുന്നത് വരെ ഉടഞ്ഞു പോകാത്ത രീതിയിൽ വഴറ്റിയെടുക്കുക.
  • പഴം നന്നായി വെന്തുകഴിയുമ്പോൾ തീ ഓഫ് ചെയ്ത ശേഷം വറത്ത് വച്ച നട്സ് ചേർത്ത് ഇളക്കുക.
  • മൈദ, പാൽ, ഒരു മുട്ട, ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. (പാലിനു പകരം വെള്ളം ചേർത്താലും മതി)
  • ഒരു ദോശകല്ല് ചൂടാക്കി ഓരോ തവി മാവ് വീതം ഒഴിച്ച് കനംകുറച്ച്  ദോശ ചുട്ടെടുക്കുക.
  • ദോശയുടെ നടുവിലേക്ക് ഒരു സ്പൂൺ പഴം ഫില്ലിംഗ് വെച്ച് ചതുരത്തിൽ മടക്കി എടുക്കുക.
  • രണ്ട് മുട്ട, പഞ്ചസാര പൊടിച്ചത്  ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നന്നായി ബീറ്റ് ചെയ്തു എടുക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ 2 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക. തയാറാക്കി വച്ച പത്തിരി – മുട്ട മിശ്രിതത്തിൽ മുക്കിയതിനുശേഷം  ബ്രൗൺ നിറത്തിൽ പൊരിച്ചെടുക്കുക.

English Summary : Iftar Special Banana Pathiri, Sweet Pathiri.