ഇഫ്താറിനൊരുക്കാം സ്പെഷൽ രുചിയിൽ ഒരു ചിക്കൻ വിഭവം. ചേരുവകൾ ബോണ്‍ലെസ് ചിക്കന്‍ - അരക്കിലോ സവാള- രണ്ടെണ്ണം കൊത്തിയരിഞ്ഞത് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടീ സ്പൂണ്‍ അണ്ടിപരിപ്പ് - 12 എണ്ണം അരച്ചത് പുളിയില്ലാത്ത തൈര് - നാല് ടേബിള്‍ സ്പൂണ്‍ തയാറാക്കുന്ന വിധം ഒരു പാത്രത്തില്‍ കഴുകി വൃത്തിയാക്കിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇഫ്താറിനൊരുക്കാം സ്പെഷൽ രുചിയിൽ ഒരു ചിക്കൻ വിഭവം.

ചേരുവകൾ

  • ബോണ്‍ലെസ് ചിക്കന്‍ - അരക്കിലോ
  • സവാള- രണ്ടെണ്ണം കൊത്തിയരിഞ്ഞത്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - രണ്ട് ടീ സ്പൂണ്‍
  • അണ്ടിപരിപ്പ് - 12 എണ്ണം അരച്ചത്
  • പുളിയില്ലാത്ത തൈര് - നാല് ടേബിള്‍ സ്പൂണ്‍
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കഴുകി വൃത്തിയാക്കിയ ചിക്കന്‍ എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി അരമണിക്കൂര്‍ വയ്ക്കുക. ഒരു കടായി ചൂടാക്കി അതില്‍ വെജിറ്റബിള്‍ ഓയില്‍ ഒഴിച്ച് രണ്ട് സവാള കൊത്തിയരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. നിറം മാറി തുടങ്ങുമ്പോള്‍ രണ്ട് ടീ സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. ഇതിലേക്ക് മാരിനേറ്റ് ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് മൂന്നു മിനിറ്റ് മീഡിയം ഫ്‌ളെയിമില്‍ ഫ്രൈ ചെയ്യുക. ചിക്കന്റെ നിറം മാറി തുടങ്ങുമ്പോള്‍ അതില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒന്നര ടീസ്പൂണ്‍ മുളക് പൊടി, രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി, അര ടീസ്പൂണ്‍ ജീരകപ്പൊടി എന്നിവ ചേര്‍ത്ത് ലോ ഫ്‌ളെയിമില്‍ രണ്ട് മിനിറ്റ് നന്നായി വഴറ്റുക. ശേഷം ഇതില്‍ തക്കാളി പേസ്റ്റ് ചേര്‍ത്ത് മൂന്നു മിനിറ്റ് വേവിക്കണം. ഇതിലേക്ക് അണ്ടിപ്പരിപ്പ് അരച്ചതും അരകപ്പ് വെള്ളവും ചേര്‍ത്ത്് അടച്ചുവച്ച് അഞ്ച് മിനിറ്റ് വേവിക്കുക. മൂന്നു മിനിറ്റിന് ശേഷം അടപ്പ് തുറന്ന് അതില്‍ നാല് ടേബിള്‍ സ്പൂണ്‍ പുളിയില്ലാത്ത തൈര്, ഒരു ടീസ്പൂണ്‍ ഗരം മസാല, അര ടീസ്പൂണ്‍ കസൂരി മേത്തി എന്നിവ ചേര്‍ക്കണം. രണ്ട് മിനിറ്റ് കൂടി വേവിച്ച് വിളമ്പാം.

ADVERTISEMENT

English Summary : Chicken Mughlai, Iftar Special Recipe.