ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ചക്ക. ചക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഭക്ഷണത്തിനായി ഉപയോഗിക്കാൻ കഴിയും. പുതിയതും പരമ്പരാഗതവുമായ ധാരാളം രുചിക്കൂട്ടുകൾ ചക്ക ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയും. ചക്ക കൂഞ്ഞും ചക്കക്കുരുവും വച്ച് തയാറാക്കുന്ന ഒരു തനി നാടൻ വിഭവം ആണ് ഇറച്ചി കൂഞ്ഞ്. ചോറിനും ചപ്പാത്തിക്കും ഒപ്പം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യ ഗുണങ്ങളുടെ കലവറയാണ് ചക്ക. ചക്കയുടെ ഒട്ടുമിക്ക ഭാഗങ്ങളും ഭക്ഷണത്തിനായി ഉപയോഗിക്കാൻ കഴിയും. പുതിയതും പരമ്പരാഗതവുമായ ധാരാളം രുചിക്കൂട്ടുകൾ ചക്ക ഉപയോഗിച്ച് തയ്യാറാക്കാൻ കഴിയും. ചക്ക കൂഞ്ഞും ചക്കക്കുരുവും വച്ച് തയാറാക്കുന്ന ഒരു തനി നാടൻ വിഭവം ആണ് ഇറച്ചി കൂഞ്ഞ്. ചോറിനും ചപ്പാത്തിക്കും ഒപ്പം ഒരു സൂപ്പർ കോമ്പിനേഷനാണ് ഈ വിഭവം.

ADVERTISEMENT

ചേരുവകൾ

  • ചക്കക്കൂഞ്ഞ് ചതുരത്തിൽ അരിഞ്ഞത്- ഒരു കപ്പ്
  • ചക്കക്കുരു ചെറുതായി അരിഞ്ഞത്- ഒരു കപ്പ്
  • ചുവന്നുള്ളി ചെറുതായി അരിഞ്ഞത് -ഒരു കപ്പ്
  • തേങ്ങാക്കൊത്ത്- അര കപ്പ്
  • തേങ്ങ ചിരവിയത് -മുക്കാൽ കപ്പ്
  • വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
  • കടുക് -ഒരു ടീസ്പൂൺ
  • കറിവേപ്പില -ആവശ്യത്തിന്
  • ഉണക്ക മുളക് -മൂന്നെണ്ണം
  • മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
  • കാശ്മീരി മുളകുപൊടി- രണ്ട് ടീസ്പൂൺ
  • മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
  • ഗരംമസാലപ്പൊടി -ഒരു ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • വെള്ളം- ഒന്നര കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം 

  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ,കടുക് പൊട്ടിച്ച് കറിവേപ്പിലയും ഉണക്കമുളകും മൂപ്പിക്കുക.
  • തീ നന്നായി കുറച്ചശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
  • ഇതിലേക്ക് ചക്കക്കൂഞ്ഞ്, ചക്കക്കുരു, ചുവന്നുള്ളി ,തേങ്ങ കൊത്ത് , ഉപ്പ്, വെള്ളം ഇവ ചേർത്ത് കൊടുക്കണം. എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം അടച്ചു വച്ച് ചെറിയ തീയിൽ 15 മുതൽ 20 മിനിറ്റ് വരെ വേവിക്കുക .
  • നന്നായി വെന്തു വെള്ളം വറ്റി തുടങ്ങുമ്പോൾ തേങ്ങ ചിരകിയത് ചേർത്ത് ഡ്രൈ ആവുന്നത് വരെ ഇളക്കി യോജിപ്പിക്കുക.
  • രുചികരമായ ഇറച്ചി കൂഞ്ഞ് തയാർ.

English Summary : Chakka koonju Masala Thoran.