കുട്ടികൾക്ക് ഇഷ്ടമുള്ള പാവ് ഭാജി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാം. ചേരുവകൾ : പാവ് /ബൺ - ആവശ്യത്തിന് ഉരുളകിഴങ്ങു വേവിച്ചു ഉടച്ചത് - 2 എണ്ണം കാപ്സികം - 1/4 കപ്പ്‌ തക്കാളി - 1 ചെറിയ കപ്പ് ഫ്രഷ് ഗ്രീൻ പീസ് - 1/4 കപ്പ്‌ വെണ്ണ - 3 തൊട്ടു 4 ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി -1 1/2 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് ഇഷ്ടമുള്ള പാവ് ഭാജി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കി കൊടുക്കാം.

ചേരുവകൾ :

  • പാവ് /ബൺ - ആവശ്യത്തിന് 
  • ഉരുളകിഴങ്ങു വേവിച്ചു ഉടച്ചത് - 2 എണ്ണം
  • കാപ്സികം - 1/4 കപ്പ്‌
  • തക്കാളി - 1 ചെറിയ കപ്പ്
  • ഫ്രഷ് ഗ്രീൻ പീസ് - 1/4 കപ്പ്‌
  • വെണ്ണ - 3 തൊട്ടു 4 ടേബിൾ സ്പൂൺ
  • കാശ്മീരി മുളകുപൊടി -1 1/2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - 3/4 ടേബിൾ സ്പൂൺ
  • പാവ് ഭാജി മസാലപ്പൊടി -1 1/2 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ
  • കസൂരിമേത്തി
  • സവാള -1/2 എണ്ണം
  • മല്ലിയില
ADVERTISEMENT

തയാറാക്കുന്ന വിധം 

ഒരു ഫ്രൈയിങ് പാനിൽ ഒരു ടീസ്പൂൺ വെണ്ണ ചൂടാക്കി കാപ്സിക്കം, തക്കാളി എന്നിവ ചെറുതാക്കി അരിഞ്ഞത്, ഫ്രഷ് ഗ്രീൻ പീസ്, ഉരുളക്കിഴങ്ങു വേവിച്ച് ഉടച്ചത് ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി ഒന്ന് വഴറ്റുക. അതിലേക്ക് ഒരു കാൽ കപ്പ് വെള്ളം ഒഴിച്ച് അടച്ചു വച്ച്  3 മിനിറ്റ് വേവിക്കുക. വെള്ളം എല്ലാം വറ്റി വന്നാൽ കഷ്ണങ്ങൾ എല്ലാം നന്നായി ഉടച്ച ശേഷം  കാശ്മീരി മുളകുപൊടി 1 ടേബിൾ സ്പൂൺ,1/4 ടീസ്പൂൺ കസൂരി മേത്തി,1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി,1 ടേബിൾ സ്പൂൺ പാവ് ഭാജി മസാല എന്നിവ ഇട്ട് 2 മിനിറ്റ് നന്നായി വഴറ്റുക. മസാല 4 ഭാഗത്തേക്കും മാറ്റി നടുവിലായ് 1 ടീസ്പൂൺ വെണ്ണ ഇടുക. അതിലേക്കു 1/4 ടീസ്പൂൺ മുളക് പൊടി, മഞ്ഞൾ പൊടി, കസൂരി മേത്തി,1/2 ടീസ്പൂൺ പാവ് ഭാജി മസാല, സവാള ചെറുതാക്കി അരിഞ്ഞത്, മല്ലിയില അരിഞ്ഞത് എന്നിവ ഇട്ട് നന്നായി യോജിപ്പിക്കുക.

ADVERTISEMENT

അതിനു ശേഷം മസാല എല്ലാം കൂടി യോജിപ്പിച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി ഇളക്കുക. ഒരു കാൽ കപ്പ് വെള്ളം ഒഴിച്ച് 4 മിനിറ്റ് തിളപ്പിക്കുക. അതിലേക്കു മല്ലിയില അരിഞ്ഞത് ചേർത്ത് തീ അണക്കാം.

വേറെ ഒരു പാനിൽ ഒരു ടീസ്പൂൺ വെണ്ണ ചൂടാക്കി ഒരു നുള്ള് മുളകുപൊടി, മഞ്ഞൾപ്പൊടി, പാവ് ഭാജി മസാല, കസൂരി മേത്തി, മല്ലിയില എന്നിവ ഇട്ട് ഇളക്കുക. ബൺ നടുഭാഗം ഒന്ന് മുറിച്ചതിന് ശേഷം ഈ മസാലയിൽ  2 ഭാഗവും ചൂടാക്കി എടുക്കുക. ചൂടോടു കൂടി തന്നെ ബൺ(പാവ് ),ഭാജി മസാല എന്നിവ വിളമ്പാം.

ADVERTISEMENT

English Summary : Mumbai Style Pav Baji.